സര്‍ക്കാര്‍ നല്‍കിയ ഒരു വാഗ്ദാനം കൂടി... തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റല്‍ വാര്‍ഡന്മാരായി 179 പേര്‍ക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി

ഓഖി ദുരന്തം തീരദേശത്തെ ആകെ തകര്‍ത്തെറിഞ്ഞപ്പോള്‍, അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തിയാണ് തീരദേശ ജനതയ്ക്ക് തൊഴില്‍ വാഗ്ദാനം നല്‍കിയത്. തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റല്‍ വാര്‍ഡന്മാരായി 179 പേര്‍ക്കാണ് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറിയത്.
മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. സുരക്ഷാ ഭീഷണി നേരിടുന്ന തീരദേശത്തുള്ളവര്‍ക്കുള്ള ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിനും തുടക്കമായി.മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ആയിരത്തോളം ചെറുപ്പക്കാരില്‍ നിന്നും തെരഞ്ഞെടുത്ത 179 പേര്‍ക്കാണ് തീരദേശ പോലീസ് സേനയില്‍ കോസ്റ്റല്‍ വാര്‍ഡന്മാരായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമന ഉത്തരവ് കൈമാറിയത്.
സമയബന്ധിതമായിട്ടാണ് സര്‍ക്കാര്‍ വാഗ്ദാനം സാക്ഷാത്ക്കരിച്ചതെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ഓഖി ദുരന്ത ബാധിതരുടെ ആശ്രിതര്‍ക്കടക്കമുള്ളവര്‍ക്കാണ് തീരദേശ സേനയില്‍ നിയമനം ലഭിച്ചത്. കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനടക്കം ഇവരെ നിയോഗിക്കും.
തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നാലു മാസത്തെ പരിശീലനത്തിനു ശേഷമാകും ഇവര്‍ സേനയില്‍ പ്രവര്‍ത്തനം ആരംഭിക്കുക.
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ, കോസ്റ്റല്‍ പോലീസ് ഡി.ഐ.ജി കെ.പി.ഫിലിപ്പ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
തീരദേശത്തുള്ളവര്‍ക്ക് കൂടുതല്‍ ആശ്വാസം പകര്‍ന്ന് ബീമാപ്പള്ളിയില്‍ മത്സ്യത്തൊ!ഴിലാലികള്‍ക്ക് ഫ്‌ളാറ്റ് സമുശ്ചത്തിന്റെ നിര്‍മ്മാണത്തിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു. ഓഖി ദുരിതബാധിതര്‍ക്കും കടലാക്രമണ ഭീതിയിലുള്ളവര്‍ക്കുമാകും ഇതിന്റെ പ്രയോജനം ലഭിക്കുക.
https://www.facebook.com/Malayalivartha






















