Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കേരളം നോട്ടമിടുന്നതെന്ത്? പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയതോടെ തക്കം പാര്‍ത്ത് പാകിസ്ഥാന്‍; കടലിനോട് ചേര്‍ന്ന് കിടക്കുന്ന തന്ത്രപ്രധാനമായ കേരളത്തെയും പാകിസ്ഥാന്‍ നോട്ടമിടുന്നു; ദക്ഷിണ വ്യോമ കമാന്‍ഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷ ഊര്‍ജ്ജിതമാക്കി

27 FEBRUARY 2019 10:15 AM IST
മലയാളി വാര്‍ത്ത

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്. ഈ സമയം തന്നെ പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ കോപ്പ് കൂട്ടുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യമെങ്ങും തുടരുന്ന ജാഗ്രതയ്‌ക്കൊപ്പം കേരളത്തിലും സേനാവിഭാഗങ്ങള്‍ നിരീക്ഷണം ശക്തമാക്കി. തിരുവനന്തപുരം ആസ്ഥാനമായ ദക്ഷിണ വ്യോമ കമാന്‍ഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.തിരുവനന്തപുരത്തു നിന്ന് 357 കിലോമീറ്റര്‍ മാത്രം അകലെയാണ് കൊളംബോ വിമാനത്താവളം.

പാകിസ്താനുമായി അടുപ്പമുള്ള മാലി ദ്വീപിലേക്ക് മുക്കാല്‍ മണിക്കൂര്‍ മാത്രം വ്യോമദൂരം. വ്യോമാക്രമണ ഭീഷണി പ്രതിരോധിക്കാന്‍ ദക്ഷിണ വ്യോമ കമാന്‍ഡില്‍ എയ്‌റോസാറ്റ് റഡാര്‍ സംവിധാനം സജ്ജമാണ്. രാത്രിയിലും അതിസൂക്ഷ്മ നിരീക്ഷണം സാദ്ധ്യമായ അത്യാധുനിക സംവിധാനങ്ങള്‍, ദൂരപരിധി കൂടിയ ബുള്ളറ്റ് കാമറകള്‍, ബൂം ബാരിയറുകള്‍, ട്രോളിവീല്‍ റോഡ് ബാരിയറുകള്‍ എന്നിവയടങ്ങിയ സുരക്ഷാ കവചമാണ് ദക്ഷിണവ്യോമ കമാന്‍ഡിലുള്ളത്.

രാപകല്‍ നിരീക്ഷണത്തിന് 700 ടെലിവിഷന്‍ ലെന്‍സ് (ടി.വി.എല്‍) ശേഷിയുള്ള ക്യാമറാ സംവിധാനമാണ് വ്യോമ താവളത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. നാവികസേനയും തീര സംരക്ഷണ സേനയും സമുദ്ര പട്രോളിംഗ് ആരംഭിച്ചു. മുംബയ് ഭീകരാക്രമണത്തിന് തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്ന് എത്തിയത് കടല്‍മാര്‍ഗമായതിനാല്‍ കേരളം ഉള്‍പ്പെടെ കടലോര സംസ്ഥാനങ്ങളില്‍ കേന്ദ്രം അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിന് സുരക്ഷ ശക്തമാക്കി. വിമാന റാഞ്ചല്‍ ഭീഷണിസാദ്ധ്യത പരിഗണിച്ച് കൂടുതല്‍ സി.ഐ.എസ്.എഫ് കമാന്‍ഡോകളെയും ദ്രുതകര്‍മ്മ സേനയെയും നിയോഗിച്ചു. വിമാനത്താവളത്തിന്റെ 13 കിലോമീറ്റര്‍ ചുറ്റളവില്‍ സായുധ സുരക്ഷയുണ്ട്. എക്‌സ്‌റേ പരിശോധനയ്ക്കു പുറമേ നാലു തലങ്ങളിലായി യാത്രക്കാരെ പരിശോധിക്കും. നിലവിലെ റഡാറിനു പുറമേ ഉപഗ്രഹാധിഷ്ഠിത ഓട്ടോമാറ്റിക് ഡിപ്പന്റന്‍ഡ് സര്‍വൈലന്‍സ് ബ്രോഡ്കാസ്റ്റ് സംവിധാനവും സജ്ജം.

ബാലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്റെ പ്രത്യേക്രമണം തുടങ്ങി. കശ്മീര്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ് തുടങ്ങിയിരിക്കുകയാണ്. ഗ്രാമീണരെ മറയാക്കി പാകിസ്ഥാന്‍ മിസൈല്‍, മോര്‍ടാര്‍ ആക്രമണം നടത്തുകയാണ്. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. പാകിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു.

ഇന്നലെ വൈകിട്ട് ആറുമണിക്കാണ് പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഇതിന് ശേഷം നിയന്ത്രണ രേഖയില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ വെടി നിര്‍ത്തല്‍ ലംഘനമുണ്ടായി. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നത്.

ഇതേസമയം ഷോപിയാനില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടുകയാണ്. ഷോപ്പിയാനിലെ ഒരു വീട് വളഞ്ഞ് സൈന്യം ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍ നടത്തുകയാണ്. പുലര്‍ച്ചെ രണ്ട് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

അതേസമയം തീവ്രവാദി ക്യാമ്പിലേയ്ക്ക് ഇന്ത്യ നടത്തിയ ആക്രമത്തില്‍ ലോകമെമ്പാടു നിന്നും പരക്കെ അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends