യൂഡിഎഫ് വിടാന്‍ ബാലകൃഷ്ണപിള്ളയും മകനും, അന്തിമ തീരുമാനം ശനിയാഴ്ച നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയറ്റ് യോഗത്തില്‍

കേരള കോണ്‍ഗ്രസ് (ബി) നേതാവും എം.എല്‍.എയുമായ കെ.ബി. ഗണേശ് കുമാര്‍ യു.ഡി.എഫ് വിടാന്‍ സാധ്യത. ഇനിയും യു.ഡി.എഫില്‍ നിന്നിട്ടുകാര്യമില്ല എന്ന തിരിച്ചറിവിലാണ് ഗണേശ് യു.ഡി.എഫ് വിടാന്‍ ഒരുങ്ങുന്നത്. എന്നാല്‍ എല്‍ഡിഎഫിലേക്കില്ലന്നും സൂചനയുണ്ട്. ബിജെപിയിലേക്ക് പോകാനാണ് സാധ്യതയെന്നും ഗണേഷുമായി ബന്ധമുള്ളവര്‍ സൂചിപ്പിക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ അഴിമതിയോരോപണം ഉന്നയച്ചതിനെത്തുടര്‍ന്ന് യു.ഡി.എഫില്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ് ഗണേശന്‍.
അഴിമതിയാരോപണം ഉന്നയിച്ചതിന്റെ പേരില്‍ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. യു.ഡി.എഫിനുള്ളില്‍ നിന്നുകൊണ്ട് മുഖ്യമന്ത്രിയെയടക്കം ചിലര്‍ വിമര്‍ശിച്ചിട്ടും നടപടിയെടുക്കാത്തവര്‍ ഗണേശനെതിരെ മാത്രം നടപടിയെടുത്തതില്‍ പ്രകോപിതനാണ് ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടി. അതുകൊണ്ടാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് പിള്ളയും ഗണേശും പോകുന്നതെന്നാണ് സൂചന. ശനിയാഴ്ച പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഗണേശനെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യുമെങ്കിലും മുന്നണി വിടുന്ന കാര്യത്തെക്കുറിച്ച് യോഗത്തില്‍ വെളിപ്പെടുത്തലുണ്ടാവില്ല. അതിനുശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പിള്ള ഗ്രൂപ്പ് മുന്നണി വിട്ടാല്‍ എങ്ങോട്ടാണ് പോകുന്നതെന്ന് പക്ഷേ, അറിവായിട്ടില്ല.
അതേസമയം, ഗണേശനെ രണ്ടുംകൈയും നീട്ടി സ്വീകരിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫിനെ തള്ളിപ്പറഞ്ഞ് പുറത്തുവന്നാല്‍ ഗണേശനെ പൂമാലയിട്ട് സ്വീകരിക്കാമെന്നാണ് ബി.ജെ.പി വ്യക്തമാക്കിയത്.
യു.ഡി.എഫിനൊപ്പം നിന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്തും കൊട്ടാരക്കരയിലും മത്സരിച്ചാല്‍ കാലുവാരല്‍ ഉണ്ടാകുമെന്ന ആശങ്കയും പിള്ള ഗ്രൂപ്പ് നേതാക്കള്‍ക്കുണ്ട്. കോണ്‍ഗ്രസുമായി ഇടഞ്ഞതിനാല്‍ അവരുടെ ഭാഗത്തുനിന്ന് കാലുവാരലുണ്ടായാല്‍ വിജയിച്ചുവരിക ബുദ്ധിമുട്ടാകും. അതുകൂടി തിരിച്ചറിഞ്ഞു കൊണ്ടുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് അറിയുന്നത്. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയതിന്റെ തീരുമാനം വന്നപ്പോള്‍ അഴിമതിക്കെതിരെ പോരാടന്‍ പറ്റിയ പ്രസ്ഥാനങ്ങള്‍ രാജ്യത്തും കേരളത്തിലുമൊക്കെ ഉണ്ടല്ലോ എന്ന് ചില ചാനലുകളില്‍ ഗണേശന്‍ പ്രതികരിച്ചിരുന്നു. ഗണേശിനെതിരെ യു.ഡി.എഫ് കൈക്കൊണ്ട നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ആര്‍. ബാലകൃഷ്ണപിള്ളയും കുറ്റപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























