Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാത്രിനേരത്ത് സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ ബസ് നിര്‍ത്താഞ്ഞത് ചോദ്യംചെയ്ത വിദ്യാര്‍ഥിനിയുടെ മുഖത്ത് കെ എസ്സ് ആര്‍ ടി സി കണ്ടക്ടര്‍ തുപ്പി

14 MARCH 2019 12:03 PM IST
മലയാളി വാര്‍ത്ത

വൈറ്റില ഹബില്‍നിന്നു സീതത്തോടിന് സര്‍വീസ് നടത്തുന്ന പാലാ ഡിപ്പോയിലെ ആര്‍.എസ്.സി. 931 നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ കണ്ടക്ടര്‍ക്കെതിരെ ഒരു പെണ്‍കുട്ടി പരാതി നല്‍കി.

രാത്രിയില്‍ സ്റ്റോപ്പില്‍ ബസ് നിര്‍ത്താഞ്ഞതു ചോദ്യംചെയ്തിന് ബസിലെ കണ്ടക്ടര്‍ പെണ്‍കുട്ടിയുടെ മുഖത്തു തുപ്പിയെന്നാണ് പരാതി. എസ്.എസ്.എല്‍.സി. പരീക്ഷയുടെ തലേന്നുരാത്രിയാണ് പെണ്‍കുട്ടിക്ക് ദുരനുഭവമുണ്ടായത്.

എസ്.എസ്.എല്‍.സി. പരീക്ഷയുടെ തലേദിവസമായ ചൊവ്വാഴ്ച അമ്മയോടൊപ്പം തുരുത്തിക്കരയിലെ കുടുംബക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി പിറവം മുല്ലൂര്‍പടിയിലെ വീട്ടിലേക്ക് മടങ്ങവേ രാത്രി എട്ടുമണിയോടെയാണ് സംഭവം ഉണ്ടായത്. ബസ് മുല്ലൂര്‍പടിയില്‍ നിര്‍ത്തുമോ എന്ന് ഡ്രൈവറോട് ചോദിച്ചെങ്കിലും കണ്ടക്ടറോട് ആവശ്യപ്പെടാനായിരുന്നു മറുപടി.

തുടര്‍ന്ന് കണ്ടക്ടറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഡബിള്‍ ബെല്‍ അടിച്ചു. ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്കും സ്റ്റോപ്പ് ഉള്ള തൊട്ടടുത്ത ദേവിപ്പടിയിലും ബസ് നിര്‍ത്താതെ മുന്നോട്ടുപോയി. ഇതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും ഒച്ചവച്ചതോടെ മറ്റു യാത്രക്കാര്‍ ഇടപെട്ടു. തുടര്‍ന്ന് പാലത്തിന് സമീപം കെ.എസ്.ഇ.ബി. ഓഫീസിന് മുമ്പില്‍ ബസ് നിര്‍ത്തിയെങ്കിലും അമ്മയോടൊപ്പം ഇറങ്ങിയ ഉടന്‍ കണ്ടക്ടര്‍ രണ്ടു തവണ മുഖത്തു തുപ്പുകയായിരുന്നു എന്ന് പെണ്‍കുട്ടി പറഞ്ഞു.

ഉടന്‍ തന്നെ ഇരുവരും പിറവത്തെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെത്തി പരാതി നല്‍കി. ഇറങ്ങിയ ഇടത്തു നിന്നും മൂന്നു കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്ക് രാത്രിയില്‍ നടന്നാണ് പെണ്‍കുട്ടിയും അമ്മയും എത്തിയത്. എന്‍.സി.സി. കേഡറ്റ് കൂടിയായ പെണ്‍കുട്ടി പഠിക്കുന്ന പിറവം എം.കെ.എം. ഹൈസ്‌കൂളിലെത്തി ഇന്നലെ അധ്യാപകരോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അധ്യാപകനായ എം.പി. ബിജുവിനൊപ്പം എത്തി പോലീസ് സ്റ്റേഷനിലും പരാതി നല്‍കി.

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിടെയുണ്ടായ ദുരനുഭവം മാനസികമായി തളര്‍ത്തിയതായി പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (12 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (32 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (56 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends