പിറവത്ത് ടോറസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

പിറവം പാഴൂര്‍ അമ്പലപ്പടിയില്‍ ടോറസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രക്കാരിയായ പാലച്ചുവട് ചാമക്കാലയില്‍ സലീമിന്റെ ഭാര്യ ജയശ്രീ (49) ആണ് മരിച്ചത്. ആരക്കുന്നം ഗവ.ആശുപത്രിയിലെ നഴ്‌സാണ്.
ഇന്ന് രാവിലെ 9 മണിയോടു കൂടി ആരക്കുന്നത്തേക്ക് പോകുകയായിരുന്ന ജയശ്രീ പാഴൂര്‍ അമ്പലപ്പടിയില്‍ എത്തിയപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനെ മറികടക്കവെ ജീപ്പിന്റെ വശത്ത് തട്ടി റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ടോറസ് ജയശ്രീയുടെ തലവഴി കയറി ഇറങ്ങി തല്‍ക്ഷണം മരിച്ചു.
മൃതദേഹം പിറവം താലൂക്കാശുപത്രിയിലേക്ക് മാറ്റി. ടോറസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
https://www.facebook.com/Malayalivartha

























