മുതിർന്ന കോണ്‍ഗ്രസ് നേതാവും എഐസിസി മുൻ വക്താവുമായിരുന്ന ടോം വടക്കൻ ബിജെപിയിൽ ചേർന്നു; കോണ്‍ഗ്രസിൽനിന്നും രാജിവച്ചത് പുൽവാമ ഭീകരാക്രമണത്തിലെ നിലപാടിൽ പ്രതിഷേധിച്ച്; ബിജെപി അംഗത്വം സ്വീകരിച്ചത് ഡൽഹിയിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു

മുതിർന്ന കോണ്‍ഗ്രസ് നേതാവും എഐസിസി മുൻ വക്താവുമായിരുന്ന ടോം വടക്കൻ ബിജെപിയിൽ ചേർന്നു. പുൽവാമ ഭീകരാക്രമണത്തിലെ നിലപാടിൽ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിൽനിന്നും രാജിവച്ചത്. ഡൽഹിയിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുകളിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേരുന്നതെന്ന് ടോം വടക്കൻ മാധ്യമങ്ങളോട് പറഞ്ഞു. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് കോൺഗ്രസിന്റേത്. കോൺഗ്രസിലെ കുടുംബാധിപത്യം അവസാനിക്കാതെ ആ പാർട്ടി രക്ഷപ്പെടില്ലെന്നും വടക്കൻ വിശദമാക്കി.
അതേസമയം, ടോം വടക്കന്റെ ഈ നീക്കത്തിൽ കോൺഗ്രസ് നേതൃത്വം ഞെട്ടിയിരിക്കുകയാണ്. ഗാന്ധി കുടുംബവുമായി വളരെ അധികം അടുപ്പം പുലർത്തിയിരുന്ന നേതാവാണ് ടോം വടക്കൻ. ലോക്സഭയിലേക്ക് തൃശൂരിൽനിന്ന് മത്സരിക്കാനുള്ള ആഗ്രഹം അദ്ദേഹം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ നേതൃത്വം ഇതു നിരാകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























