Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗുരുവായൂര്‍ ഒരുങ്ങുന്നു സ്ത്രീ സൗഹൃദ നഗരമാകാന്‍!

14 MARCH 2019 02:39 PM IST
മലയാളി വാര്‍ത്ത

ഗുരുവായൂര്‍, ക്ഷേത്ര നഗരി എന്ന പുണ്യപദവിയ്‌ക്കൊപ്പം മറ്റൊന്നു കൂടി സ്വപ്നം കാണുകയാണ്; സ്ത്രീ സൗഹൃദ നഗരമെന്ന പദവി. ഈ സ്വപ്നസാക്ഷാത്കാരത്തിനുള്ള വഴി സ്ത്രീകളെ സാമ്പത്തിക സ്വാതന്ത്ര്യമുള്ളവരാക്കുക എന്നതാണെന്ന തിരിച്ചറിവിലാണ് നഗരസഭാനേതൃത്വം. 

നിര്‍മാണ മേഖല, ഭക്ഷ്യസംസ്‌കരണം, കുട നിര്‍മാണം, തുണി സഞ്ചി നിര്‍മാണം, ടെയ്‌ലറിങ് യൂനിറ്റുകള്‍ തുടങ്ങി വനിതകളെ സംരംഭകരാക്കി മാറ്റുന്നതിന് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. സ്ത്രീകളെ സംരംഭകരാക്കുക എന്നതിനൊപ്പം അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ നഗരത്തില്‍ ഒരുക്കുക എന്നതും ലക്ഷ്യമാക്കുന്നുണ്ട്.

വനിത സംരംഭകരിലൂടെ 'എന്റെ ഗുരുവായൂര്‍'എന്ന ബ്രാന്‍ഡാണ് നഗരസഭ ലക്ഷ്യമിടുന്നത്. കുട നിര്‍മാണം, തുണി സഞ്ചി നിര്‍മാണം, ടെയ്‌ലറിങ് യൂനിറ്റ് എന്നിവയിലായി നൂറോളം പേര്‍ പരിശീലനം പൂര്‍ത്തിയാക്കി. ഹൗസ് കീപ്പിങ് മേഖലയിലേക്ക് പത്ത് പേരടങ്ങുന്ന സംഘത്തെ തെരഞ്ഞെടുത്തു. കെട്ടിട നിര്‍മാണ യൂനിറ്റിന് 24 പേരെയും. ഇവന്റ് മാനേജ്മന്റെ്, കാറ്ററിങ് തുടങ്ങിയ മേഖലയിലേക്കുള്ള 30 അംഗ സംഘത്തിന്റെ പരിശീലനം ഉടന്‍ ആരംഭിക്കും. പ്രശസ്തമായ ഗുരുവായൂര്‍ പപ്പടം തയ്യാറാക്കുന്നതിനുള്ള വനിതാസംഘത്തെ പരിശീലിപ്പിക്കാനും ലക്ഷ്യമുണ്ട്.

നഗരത്തില്‍ അഞ്ചിടത്തായി മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നുണ്ട്. ഇതില്‍ രണ്ടെണ്ണം പൂര്‍ത്തിയായി. സാനിറ്ററി നാപ്കിനുകള്‍ നശിപ്പിക്കുന്നതിനായി ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ് കെയറുമായി കരാര്‍ ഒപ്പിട്ടു. നാപ്കിന്‍ വെന്‍ഡിങ് മെഷീനും സ്ഥാപിക്കുമെന്ന്് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി. വിവിധ് പറഞ്ഞു.

നഗരസഭയുടെ സ്ഥാപനങ്ങളില്‍ ഷീ ടോയ്‌ലെറ്റുകള്‍ ഒരുക്കി. നഗരസഭയുടെ പഴയ ഷോപ്പിങ് കോംപ്ലക്‌സുകളിലും ഉടന്‍ അവ നിര്‍മിക്കും. വനിത ജിംനേഷ്യത്തിനുള്ള നടപടികളും നടക്കുന്നു.3.75 കോടിയോളം രൂപ ചെലവിട്ടുള്ള ഷീ ലോഡ്ജിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് പറഞ്ഞു. തീര്‍ഥാടകരായി എത്തുന്നവര്‍ അടക്കമുള്ള സ്ത്രീകള്‍ക്ക് സുരക്ഷിത താമസം, സ്ത്രീകള്‍ക്ക് തൊഴില്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഷീ ലോഡ്ജ് നിര്‍മിക്കുന്നത്. സ്ത്രീകള്‍ നടത്തുന്ന റസ്റ്റാറന്റും ഉണ്ടാകും.

പൂക്കോട് സോണല്‍ ഓഫിസ്, സാംസ്‌കാരിക നിലയം, മാണിക്കത്ത്പടി ഇ.കെ. നായനാര്‍ മന്ദിരം എന്നിവിടങ്ങളിലാണ് വനിതകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിവരുന്നത്. പ്രഫ. പി.കെ. ശാന്തകുമാരി നഗരസഭാധ്യക്ഷയായിരിക്കുമ്പോള്‍ തുടക്കമിട്ട പദ്ധതികളാണ് ഇപ്പോഴത്തെ അധ്യക്ഷ വി.എസ്. രേവതിയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകുന്നത്. ദേശീയ നഗര ഉപജീവന മിഷന്റെ (എന്‍.യു.എല്‍.എം) സിറ്റി മിഷന്‍ മാനേജര്‍ വി.എസ്. ദീപയാണ് പരിശീലനത്തിനും പദ്ധതികളുടെ നടത്തിപ്പിനും മേല്‍നോട്ടം വഹിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (10 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (28 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (48 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends