കടുത്ത പനിയും ശ്വാസം മുട്ടലും കാരണം ആശുപത്രിയിൽ ചികിത്സയിലായിരുന്നിട്ടും അവളുടെ മനസ്സിൽ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതണമെന്ന അതിയായ ആഗ്രഹമായിരുന്നു... അതിന് വേണ്ടി പരിശ്രമിച്ചു; ആശുപത്രിയില്‍ നിന്ന് മാതാവിനും സഹോദരനുമൊപ്പം അതുല്യ പരീക്ഷ എഴുതാൻ പോയി... പക്ഷെ സംഭവിച്ചത് മറ്റൊന്ന്!! പരീക്ഷയ്ക്ക് ശേഷം അതുല്യ കുഴഞ്ഞുവീണ് മരിച്ചു

കടുത്ത പനിയും ശ്വാസം മുട്ടലും കാരണം അതുല്യ കല്ലറയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരീക്ഷ ആരംഭിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് മാതാവിനും സഹോദരനുമൊപ്പം അതുല്യ സ്‌കൂളിലേക്ക് പോയത്. തുടര്‍ന്ന് പരീക്ഷയ്ക്ക് ശേഷം അസൂഖം കൂടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആയാംകുടി നാല് സെന്റ് കോളനി മൂലക്കര മോഹന്‍ ദാസിന്റെ മകള്‍ അതുല്യയാണ് കുഴഞ്ഞ് വീണുമരിച്ചത്. കല്ലറ എസ്‌എന്‍വിഎന്‍എസ്‌എസ് സ്‌കൂളിലെ പത്താംക്ലാസിലെ വിദ്യാര്‍ത്ഥിനിയാണ് അതുല്യ.
https://www.facebook.com/Malayalivartha

























