Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി അരുംകൊല നടത്തിയ നരാധമന്മാരുടെ ദൃശ്യങ്ങൾ പുറത്ത്; കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ നന്ദുവിന്റെ പ്രാണൻ പിടയുന്ന നിലവിളി ആസ്വദിച്ച് കരിക്കും, കല്ലും, കമ്പികളും കൊണ്ട് ദേഹമാസകലം മുറിവുകളുണ്ടാക്കി തലയോട്ടിയും തകർത്തു; അനന്തുവിന്റെ അന്ത്യ നിമിഷങ്ങൾക്ക് മുമ്പ് പ്രതികളുടെ പിറന്നാളാഘോഷവും

14 MARCH 2019 08:24 PM IST
മലയാളി വാര്‍ത്ത

കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് തളിയില്‍ അരശുംമൂട് മാടന്‍കോവിലിന് സമീപത്തുനിന്ന് അനന്തുവിനെ ബൈക്ക് ഉള്‍പ്പെടെ ഒരു സംഘം യുവാക്കള്‍ തട്ടിക്കൊണ്ട് പോയത്. അക്രമി സംഘം അനന്തുവിനെ ബൈക്കിൽ തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. അനന്തു ബൈക്കിന്റെ മധ്യത്തിലും മറ്റു രണ്ടു പേർ മുൻപിലും പിറകിലുമായാണ് ഇരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യകതമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് മണക്കാട് കൊഞ്ചിറവിള ഒരുക്കന്പിള്‍ വീട്ടില്‍ ഗിരീഷിന്റെ മകന്‍ അനന്ദു ഗിരീഷിന്റെ (20) മൃതദേഹം കരമന ഇവിഎം ഷോറുമിന് സമീപത്തെ പൊന്തക്കാട്ടില്‍ കണ്ടെത്തിയത്. ഉത്സവ സ്ഥലത്ത് അനുജനെ അടിച്ചതിന്റെ പ്രതികാരമായാണ് കൊഞ്ചറവിള സ്വദേശി അനന്ദു ഗിരീഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കസ്റ്റഡിയിലായ ഗുണ്ടാത്തലവന്റെ വെളിപ്പെടുത്തല്‍.

നിറമണ്‍കര ആര്‍.ടി.ടി.സി ബി.എസ്.എന്‍.എല്‍ വളപ്പില്‍ ചൊവ്വാഴ്ച സന്ധ്യയ്ക്ക് കൊലചെയ്യപ്പെട്ട കൊഞ്ചിറവിള ഒരു കമ്ബില്‍ വീട്ടില്‍ ടി.സി 22/ 466ല്‍ അനന്തുഗിരീഷിനെ (21) കൊലപ്പെടുത്തിയ കേസില്‍ പൊലീസ് പിടിയിലായ കരമന സ്വദേശി വിഷ്ണുവിനെ ചോദ്യം ചെയ്തപ്പോഴാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്.

വിഷ്ണുവിന്റെ സഹോദരന്‍ കുഞ്ഞുവാവയെന്ന് വിളിക്കുന്ന വിജയരാജിനെ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവ ദിവസം അനന്തു അടിച്ചു. ഇതേ തുടര്‍ന്ന് വിഷ്ണുവിന്റെ സംഘവും അനന്തുവിന്റെ സുഹൃത്തുക്കളും തമ്മില്‍ അന്ന് അടിപിടിയുണ്ടായെങ്കിലും സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെടാനോ കേസെടുക്കാനോ ഇരുകൂട്ടരും കൂട്ടാക്കിയിട്ടില്ല. അനുജനെ അടിച്ചതിന് പകപോക്കാന്‍ തക്കം പാര്‍ത്തുനടക്കുന്നതിനിടെയാണ് കൊലയാളി സംഘത്തിലെ ഒരാളുടെ ബര്‍ത്ത് ഡേ ആഘോഷ ദിവസമായിരുന്ന ചൊവ്വാഴ്ച പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ മുന്നില്‍ അനന്തുപെട്ടത്. തളിയില്‍ അരശിന്‍മൂടിന് സമീപത്ത് നിന്ന് അനന്തുവിനെ കരണത്ത് അടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തശേഷം ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റിയ സംഘം ബര്‍ത്ത്ഡേ ആഘോഷം നടന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ അനന്തുവിനെ എത്തിച്ചു.

തുടര്‍ന്ന് സംഘത്തിലെ മറ്റംഗങ്ങളെ വിവരം അറിയിച്ചു. വിഷ്ണുവും വിജയരാജും സുഹൃത്തുക്കളായ എട്ടോളം പേരും സ്ഥലത്തെത്തി. ബര്‍ത്ത് ഡേ ആഘോഷപാര്‍ട്ടിയില്‍ കഞ്ചാവും മദ്യവും ഉപയോഗിച്ച ലഹരിയിലായിരുന്ന സംഘം അനന്തുവിനെ രണ്ട് മണിക്കൂറോളം മാറിമാറി മര്‍ദ്ദിച്ചു. കാട് പിടിച്ചുകിടന്ന കോമ്ബൗണ്ടിലെ തെങ്ങില്‍ നിന്ന് വീണുകിടന്ന കരിക്കുപയോഗിച്ച്‌ പുറത്തും നെഞ്ചിലും മുതുകത്തും ഇടിച്ച്‌ ചതച്ചു. അവിടെയുണ്ടായിരുന്ന മരക്കമ്ബുകള്‍ ഉപയോഗിച്ച്‌ ശരീരമാസകലം അടിച്ചു.

കൊലയാളി സംഘത്തിലൊരാളുടെ പക്കലുണ്ടായിരുന്ന ലൈന്‍ ബ്ളേഡ് (ഫ്ലക്സും മറ്റും മുറിക്കാനുപയോഗിക്കുന്ന ബ്ളേഡ്)ഉപയോഗിച്ച്‌ ഇരുകൈത്തണ്ടകളിലെയും ഞരമ്ബ് അറുത്തു. രക്തം ചീറ്റിയൊഴുകുമ്ബോഴും അനന്തുവിന്റെ പ്രാണന്‍പിളരുന്ന വിളികളൊന്നും കൂസാതെ കൊലയാളി സംഘം അനന്തുവിന്റെ മേല്‍ ക്രൂര മര്‍ദ്ദനം തുടര്‍ന്നുകൊണ്ടേയിരുന്നു.ശബ്ദം പുറത്ത് വരാത്തവിധം അവശനായ അനന്തു മരിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് സംഘം സ്ഥലം വിട്ടത്. സംഭവത്തിനുശേഷം മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്ത് രക്ഷപ്പെട്ട സംഘത്തെ നഗരത്തിലും പുറത്തുമുള്ള ഒളിത്താവളങ്ങളില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ഏഴു പേർ ചേർന്ന് മർദ്ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ് യാവാക്കളാണ് ക്രൂരമായ കൊലപാതകം ചെയ്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം കണ്ടെത്തിയ കുറ്റിക്കാട്ടിൽ യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് നാട്ടുകാര്‍ കരമന പൊലീസിന് പരാതി നൽകിയിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ തട്ടികൊണ്ടുപോയ യുവാവിന് വേണ്ടി പല സ്ഥലങ്ങളിൽ പൊലീസു ബന്ധുക്കളും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

അതേസമയം തട്ടികൊണ്ടുപോയ വിവരമറിയിച്ചുവെങ്കിലും പൊലീസ് ആദ്യഘട്ടത്തിൽ കാര്യമായ അന്വേഷണം നടത്തിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. അനന്ദുവിൻറെ സുഹൃത്തുക്കളാണ് ബൈക്കും മൃതദേഹവും രാവിലെ അന്വേഷിച്ച് കണ്ടെത്തിയത്. അനന്ദുവിന് വേണ്ടി ഇന്നലെ അന്വേഷണം നടക്കുന്നതിനിടെ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയമുള്ള അരുണിനെയും തട്ടികൊണ്ടുപോയെന്നൊരു പൊലീസ് വിവരം ലഭിച്ചു. പക്ഷെ രാത്രിയോടെ അരുണ്‍ വീട്ടിൽ തിരിച്ചെത്തിയിരുന്നു.അരുണിനെ ആരും തട്ടികൊണ്ടുനപോയില്ലെന്നാണ് പൊലീസ് പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (8 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (26 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (46 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends