Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോസഫിന് കോൺഗ്രസിന്റെ സമ്മാനം ; കോട്ടയത്തിന്റെ പേരിൽ ഇടത്ത് നിൽക്കുന്ന പിജെ ജോസഫിന് കോൺഗ്രസ് ഇടുക്കി സീറ്റ് നൽകിയേക്കും; അധികം വൈകാതെ പി.ജെ ജോസഫ് കോൺഗ്രസിൽ ചേരുമെന്ന് ധാരണ

14 MARCH 2019 06:19 PM IST
മലയാളി വാര്‍ത്ത

കോട്ടയത്തിന്റെ പേരിൽ ഇടത്ത് നിൽക്കുന്ന പിജെ ജോസഫിന് കോൺഗ്രസ് ഇടുക്കി സീറ്റ് നൽകിയേക്കും. അങ്ങനെ കോട്ടയത്തിന്റെ പേരിൽ കോൺഗ്രസുണ്ടാക്കിയ വിവാദം അവർ തന്നെ അവസാനിപ്പിക്കും. അധികം വൈകാതെ പി.ജെ ജോസഫ് കോൺഗ്രസിൽ ചേരുമെന്നാണ് ധാരണ.

തത്കാലം ജോസഫ് കേരള കോൺഗ്രസിൽ തുടരും. എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിനു മുമ്പ് ജോസഫും മോൻസും കോൺഗ്രസിലായിരിക്കും. ജോസഫ് പാർലെമെന്റിലേക്ക് ജയിച്ചാൽ തൊടുപുഴ ഉപതെരഞ്ഞടുപ്പിൽ മകൻ അപ്പു ജോസഫിനെ മത്സരിപ്പിക്കും.

ഇങ്ങനെയൊരു നീക്കത്തിന് കെ. എം മാണിക്കും തടസമില്ല. ജോസഫ് കോൺഗ്രസിലേക്ക് പോയാലും കെ. എം മാണി കൂറുമാറ്റത്തിന്റെ വാൾ ഉയർത്തില്ല. അക്കാര്യത്തിൽ കോൺഗ്രസ് മാണിയിൽ നിന്ന് ഉറപ്പുവാങ്ങുമെന്നാണ് വിവരം. പകരം ചാഴികാടന് പിന്നിൽ കോൺഗ്രസ് ശക്തമായി അണിനിരക്കും.

ഉമ്മൻ ചാണ്ടിയാണ് വിഷയത്തിലെ സൂത്രധാരകൻ. ഇടതുമുന്നണിയിൽ പോകാതെ കെ. എം. മാണിയെ വലതു മുന്നണിയിൽ നിലനിർത്തിയതിനുള്ള പ്രത്യുപകാരമായിട്ടാണ് സീറ്റ് നൽകേണ്ടതെന്ന് ഉമ്മൻ ചാണ്ടി രാഹുൽ ഗാന്ധിയെ അറിയിച്ചു. ഉമ്മൻചാണ്ടിയെ ഇടുക്കിയിൽ മത്സരിപ്പിക്കാൻ തക്കം പാർത്തിരുന്ന ചെന്നിത്തലക്ക് നീക്കത്തിൽ വിയോജിപ്പുണ്ടെങ്കിലും ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്.

ബുധനാഴ്ച തിരുവനന്തുരത്ത് ജോസഫുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ മാർത്തോൺ ചർച്ചയിലാണ് അതീവ രഹസ്യമായി ഇത്തരമൊരു തീരുമാനം എ ഗ്രൂപ്പ് എടുത്തത്. ജോസഫിന് സീറ്റ് നൽകുക വഴി തന്നെ ഡൽഹിയിലേക്ക് കെട്ടുകെട്ടിക്കാനുള്ള ചെന്നിത്തലയുടെ നീക്കത്തെയും ഉമ്മൻ ചാണ്ടി പ്രതിരോധിച്ചു.

രാഹുൽ ഗാന്ധിയുടെ പൂർണ സമ്മതത്തോടെയാണ് നീക്കം നടക്കുന്നത്. ഇടുക്കിയിൽ കോൺഗ്രസിന് ജയിപ്പിക്കാൻ പറ്റിയ സ്ഥാനാർത്ഥിയില്ല. ഉമ്മൻ ചാണ്ടി മതസരിച്ചാൽ വിജയം സുനിശ്ചിതമാണ്. അത് കഴിഞ്ഞാൽ പിജെ ജോസഫിനാണ് സാധ്യത.

ജോസഫിന് ഇടുക്കി സീറ്റ് നൽകണമെന്ന ധാരണ നേരത്തെ കോൺഗ്രസിലുണ്ടായിരുന്നു. ജോസഫ് പിണങ്ങിയാൽ ഇടുക്കി മണഡല കോൺഗ്രസിന്റെ വിജയത്തെ ബാധിക്കുമെന്ന ചിന്ത ഉയർന്നു വന്നു. മാണിയെ പിണക്കിയാലും ഇതു തന്നെയാണ് അവസ്ഥ. അങ്ങനെയാണ് ഒരു സമവായം രൂപീകരിക്കാൻ കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ശ്രമം നടന്നത്.

ജോസഫിന് സീറ്റ് നൽകിയാൽ കോൺഗ്രസിൽ വലിയ ആശയകുഴപ്പത്തിന് സാധ്യതയുണ്ട്. ഡീൻ കുര്യാക്കോസിന് സീറ്റിൽ പ്രതീക്ഷയുണ്ട്. ജോസഫ് കോൺഗ്രസിലെത്തുമെന്ന കാര്യം തത്കാലം പരസ്യമാക്കില്ല.അങ്ങനെ സംഭവിച്ചാൽ കെ.എം മാണി ഉടക്കും എന്നിരുന്നാലും പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം എന്ന ധാരണയിലാണ് കോൺഗ്രസ്. കോൺഗ്രസ്സുകാരാകുമ്പോൾ കലാപം ഉണ്ടാക്കാൻ സാധ്യതയില്ലെന്ന് നേതാക്കൾ കരുതുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (7 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (25 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (45 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends