Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിരുപാധിക പിന്തുണയാണ് ബിജെപിക്ക് നല്‍കുന്നതെന്ന് ടോം വടക്കന്‍ ആവര്‍ത്തിക്കുമ്പോഴും വടക്കന്റെ കര്‍മ്മമേഖല കേരളത്തിലേക്ക് മാറ്റുന്നു എന്ന് സൂചന

14 MARCH 2019 05:43 PM IST
മലയാളി വാര്‍ത്ത

നിരുപാധിക പിന്തുണയാണ് ബിജെപിക്ക് നല്‍കുന്നതെന്ന് ടോം വടക്കന്‍ ആവര്‍ത്തിക്കുമ്പോഴും വടക്കന്റെ കര്‍മ്മമേഖല കേരളത്തിലേക്ക് മാറ്റുന്നു എന്ന് സൂചന. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ടോം വടക്കന്‍ എത്തുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തൃശൂരോ ചാലക്കുടിയോ ടോം വടക്കന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിയാകണമെന്ന നിരന്തര ആഗ്രഹം കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതിന്റെ പ്രതിഷേധമാണ് ബിജെപിക്കൊപ്പം പോകാനുള്ള തീരുമാനത്തിന് വടക്കനെ പ്രേരിപ്പിച്ചതെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലും ടോം വടക്കനെ മാറ്റി നിര്‍ത്തിയുള്ള പട്ടികയാണ് ഹൈക്കമാന്റ് പരിഗണിക്കുന്നതും. ഇതില്‍ വലിയ പ്രതിഷേധം ടോം വടക്കന് ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. മൂന്ന് ദിവസം മുന്‍പ് വരെ കോണ്‍ഗ്രസിനെ ന്യായീകരിച്ച് പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കന്‍ മൂന്ന് ദിവസത്തിനകമാണ് നിലപാട് അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയതും മെമ്പര്‍ഷിപ്പ് കൈപ്പറ്റിയതും. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വടക്കന്‍ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ ടോം വടക്കന്‍ മാധ്യമങ്ങളോട് പറയുമ്പോള്‍ അത് നല്‍കുന്ന സൂചനയും മറ്റൊന്നുമല്ല. പാര്‍ട്ടിക്കകത്ത് ഏറെ കാലമായി ഉണ്ടായ അതൃപ്തിയാണ് ടോം വടക്കനെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിച്ചതെന്ന് വിവരം. കേരളത്തില്‍ മത്സരിക്കണമെന്ന താല്‍പര്യം പലതവണ പ്രകടിപ്പിച്ചിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്ന വികാരമാണ് ടോം വടക്കന്റെ അതൃപ്തിക്ക് പിന്നിലെന്നാണ് സൂചന. അഖിലേന്ത്യാ വക്താവായി തുടരുമ്പോഴും കേരളത്തില്‍ മത്സരിക്കണമെന്നായിരുന്നു എന്നും ടോം വടക്കന്റെ ആഗ്രഹം. 

ശശി തരൂര്‍ കോണഗ്രസ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് വന്ന ആ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ മത്സര രംഗത്ത് എത്താന്‍ ടോം വടക്കന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ഒരിടയ്ക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അത് പരിഗണിക്കുകയും ചെയ്തിരുന്നു. ശശി തരൂര്‍ സ്ഥാനാര്‍ത്ഥിയെന്ന് അറിഞ്ഞപ്പോള്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ വലിയ എതിര്‍പ്പാണ് ആദ്യം കേരളത്തില്‍ നിന്ന് ഉണ്ടായത്. എഐസിസി കെട്ടിയിറക്കുന്ന മറ്റൊരു സ്ഥാനാര്‍ത്ഥി കൂടി വേണ്ടെന്ന നിലപാടില്‍ അതോടെ നേതൃത്വം എത്തിച്ചേരുകയും ടോം വടക്കന്റെ സാധ്യത മങ്ങുകയും ചെയ്തു.
അടുത്ത തെരഞ്ഞെടുപ്പിലും സ്ഥാനാ!ത്ഥിയാകമെന്ന ടോം വടക്കന്റെ ആഗ്രഹത്തിന് ഹൈക്കമാന്റെ ചെവികൊടുത്തില്ല. തൃശൂരും ചാലക്കുടിയും വച്ച് മാറ്റമടക്കമുള്ള വിവാദങ്ങള്‍ക്കും പരാതികള്‍ക്കുമിടെ പേര് പരിഗണിക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. ഏറ്റവും ഒടുവില്‍ വരുന്ന തെരഞ്ഞെടുപ്പിലും തൃശൂരില്‍ മത്സരിക്കാന്‍ സന്നദ്ധനായി ടോം വടക്കന്‍ രംഗത്തുണ്ടായിരുന്നു. കേരളത്തിലെ നേതാക്കള്‍ സാധ്യത പട്ടിക തയ്യാറാക്കുകയും ഹൈക്കമാന്റ് സ്‌ക്രീനിംഗ് കമ്മിറ്റി സാധ്യതാ സ്ഥാനാ!ത്ഥികളെ ചര്‍ച്ചക്കെടുക്കുകയും എല്ലാം ചെയ്‌തെങ്കിലും ഒരിക്കല്‍ പോലും ടോം വടക്കന്റെ പേര് ഉയര്‍ന്ന് വന്നിട്ടില്ല. കാലങ്ങളായുള്ള അവഗണനയുടെ കണക്ക് ഓര്‍മ്മിപ്പിച്ചും കാര്യം കഴിഞ്ഞാല്‍ പുറംതള്ളുന്നതിലെ പ്രതിഷേധിച്ചും. വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുന്നത് ഗാന്ധി കുടുംബം കൂടിയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (9 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (27 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (47 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends