ടോം വടക്കന്‍ ബി.ജെ.പിയിലേക്ക് ചേര്‍ന്നതിനെ ട്രോളി വൈദ്യുത മന്ത്രി എം.എം മണി

അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന എന്ന് പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ ടോം വടക്കന്‍ ബി.ജെ.പിയിലേക്ക് ചേര്‍ന്നതിനെ ട്രോളി വൈദ്യുത മന്ത്രി എം.എം മണി. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിലും പുല്‍വാമ ആക്രമണത്തിലെ നിലപാടിലും പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നാണ് ടോം വടക്കന്റെ വാദം. ഇന്ന് ഉച്ചയോടെയാണ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
ടോം വടക്കന്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിട്ടത് നേതൃത്വത്തിന് വന്‍ തിരിച്ചടിയാണ്. എന്നാല്‍ പാര്‍ട്ടിയ്ക്ക് വേണ്ടി ഒരുതരത്തിലുള്ള ഉപയോഗവും ചെയ്യാതിരുന്ന വടക്കന്‍ പോയത് തന്നെയാണ് നല്ലതെന്നാണ് കോണ്‍ഗ്രസുകാരുടെ പക്ഷം. സോഷ്യല്‍ മീഡിയിയില്‍ കോണ്‍ഗ്രസിനെതിരെ ട്രോളുകള്‍ നിറയുമ്‌ബോള്‍ അതില്‍ നിന്നും വ്യത്യസ്തമാകുകയാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ട്രോള്‍. അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്‌ബോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം. എന്നായിരുന്നു മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്‌ബോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം :...
കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും 'വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് '
https://www.facebook.com/Malayalivartha
























