Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരമനയില്‍ നിന്നും തട്ടികൊണ്ടു പോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

14 MARCH 2019 10:14 PM IST
മലയാളി വാര്‍ത്ത

കരമനയില്‍ നിന്നും തട്ടികൊണ്ടു പോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് ഇടപെടല്‍ വൈകിയതിനെതിരെയാണ് കേസില്‍ മനുഷ്യവകാശ കമ്മീഷന്‍ ഇടപെടാന്‍ നടപടിയായത്. കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

കൊഞ്ചിറവിള അനന്തു ഭവനില്‍ അനന്തു ഗിരീഷി(21)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് കരമന പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പിടിയിലായ ബാലു എന്ന് വിളിക്കുന്ന കിരണ്‍കൃഷ്ണന്‍, റോഷന്‍ എന്ന മുഹമ്മദ് റോഷന്‍ ഇവരെ കൂടാതെ അരുണ്‍ബാബു, അഭിലാഷ്, രാം കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. മയക്കുമരുന്നനടിപ്പെട്ട സാമൂഹിക വിരുദ്ധ സംഘങ്ങള്‍ തമ്മിലുള്ള വിദ്വേഷവും ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പ്രശ്‌നങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്‍ പറഞ്ഞു. ആകെ പതിമൂന്ന് പേരാണ് പ്രതികളായിട്ടുള്ളത്. പിടിയിലായവര്‍ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണ്. ബാക്കിയുള്ള എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കമ്മിഷണര്‍ പറഞ്ഞു.

കൊല്ലപ്പെട്ട അനന്തുവിന്റെ സംഘവുമായി പ്രതികള്‍ ഉള്‍പ്പെടുന്ന സംഘത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. ഇതിന്റെ ദ്യശ്യങ്ങളും പോലീസിന് ലഭിച്ചു. ഈ സംഘങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായി നടത്തുന്ന ആരും അധികം ശ്രദ്ധിക്കാത്ത സ്ഥലമാണ് കൊലപാതകത്തിന് തെരഞ്ഞെടുത്തത്.

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ഇവര്‍ അനന്തുവിനെ ഇവിടെ എത്തിച്ചത്. അതിനുശേഷം ഇവര്‍ സംഘം ചേര്‍ന്ന് മൂന്നരമണിക്കൂര്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു. മരിച്ചു എന്ന് ഉറപ്പായശേഷമാണ് ഇവര്‍ ഇവിടം വിട്ടുപോയത്. സംഭവത്തില്‍ പോലീസിന് വീഴച സംഭവിച്ചിട്ടില്ലെന്നും പരാതി കിട്ടിയ സമയത്ത് അന്വേഷണം ആരംഭിച്ചെന്ന് കമ്മിഷണര്‍ അറിയിച്ചു. പ്രതികളെ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലമായ കരമനയിലും അരശുംമൂട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (9 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (27 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (47 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends