Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടല്‍, സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു

15 MARCH 2019 07:22 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ കുത്തേറ്റ ഒരാള്‍ കൊല്ലപ്പെട്ടു. ശ്രീവരാഹം സ്വദേശി ശ്യാമാണ് മരിച്ചത്. ശ്യാമടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റിരുന്നു. ശ്യാം സംഘര്‍ഷം തടയാനെത്തിയതായിരുന്നു എന്നാണ് സൂചനകള്‍.
മാഫിയ സംഘത്തിലുള്‍പ്പെട്ട അര്‍ജ്ജുന്‍ എന്നയാളാണ് കുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സമാനമായ രീതിയില്‍ രണ്ടു ദിവസത്തിനുമുമ്പും ഒരു സംഭവമുണ്ടായി. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരുസംഘം തട്ടികൊണ്ടുപോയ യുവാവിനെ കരമനയില്‍ ബൈക്ക് ഷോറൂമിന് സമീപത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉത്സവ സ്ഥലത്ത് അനുജനെ അടിച്ചതിന്റെ പ്രതികാരമായാണ് കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കസ്റ്റഡിയിലായ ഗുണ്ടാത്തലവന്റെ വെളിപ്പെടുത്തല്‍. നിറമണ്‍കര ആര്‍.ടി.ടി.സി ബി.എസ്.എന്‍.എല്‍ വളപ്പില്‍ ചൊവ്വാഴ്ച സന്ധ്യയ്ക്ക് കൊലചെയ്യപ്പെട്ട കൊഞ്ചിറവിള ഒരു കമ്ബില്‍ വീട്ടില്‍ ടി.സി 22/ 466ല്‍ അനന്തുഗിരീഷിനെ (21) കൊലപ്പെടുത്തിയ കേസില്‍ പൊലീസ് പിടിയിലായ കരമന സ്വദേശി വിഷ്ണുവിനെ ചോദ്യം ചെയ്തപ്പോഴാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്.

വിഷ്ണുവിന്റെ സഹോദരന്‍ കുഞ്ഞുവാവയെന്ന് വിളിക്കുന്ന വിജയരാജിനെ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവ ദിവസം അനന്തു അടിച്ചു. ഇതേ തുടര്‍ന്ന് വിഷ്ണുവിന്റെ സംഘവും അനന്തുവിന്റെ സുഹൃത്തുക്കളും തമ്മില്‍ അന്ന് അടിപിടിയുണ്ടായെങ്കിലും സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെടാനോ കേസെടുക്കാനോ ഇരുകൂട്ടരും കൂട്ടാക്കിയിട്ടില്ല. അനുജനെ അടിച്ചതിന് പകപോക്കാന്‍ തക്കം പാര്‍ത്തുനടക്കുന്നതിനിടെയാണ് കൊലയാളി സംഘത്തിലെ ഒരാളുടെ ബര്‍ത്ത് ഡേ ആഘോഷ ദിവസമായിരുന്ന ചൊവ്വാഴ്ച പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ മുന്നില്‍ അനന്തുപെട്ടത്. തളിയില്‍ അരശിന്‍മൂടിന് സമീപത്ത് നിന്ന് അനന്തുവിനെ കരണത്ത് അടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തശേഷം ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റിയ സംഘം ബര്‍ത്ത്‌ഡേ ആഘോഷം നടന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ അനന്തുവിനെ എത്തിച്ചു.

തുടര്‍ന്ന് സംഘത്തിലെ മറ്റംഗങ്ങളെ വിവരം അറിയിച്ചു. വിഷ്ണുവും വിജയരാജും സുഹൃത്തുക്കളായ എട്ടോളം പേരും സ്ഥലത്തെത്തി. ബര്‍ത്ത് ഡേ ആഘോഷപാര്‍ട്ടിയില്‍ കഞ്ചാവും മദ്യവും ഉപയോഗിച്ച ലഹരിയിലായിരുന്ന സംഘം അനന്തുവിനെ രണ്ട് മണിക്കൂറോളം മാറിമാറി മര്‍ദ്ദിച്ചു. കാട് പിടിച്ചുകിടന്ന കോമ്ബൗണ്ടിലെ തെങ്ങില്‍ നിന്ന് വീണുകിടന്ന കരിക്കുപയോഗിച്ച് പുറത്തും നെഞ്ചിലും മുതുകത്തും ഇടിച്ച് ചതച്ചു. അവിടെയുണ്ടായിരുന്ന മരക്കമ്ബുകള്‍ ഉപയോഗിച്ച് ശരീരമാസകലം അടിച്ചു. കൊലയാളി സംഘത്തിലൊരാളുടെ പക്കലുണ്ടായിരുന്ന ലൈന്‍ ബ്‌ളേഡ് (ഫ്‌ലക്‌സും മറ്റും മുറിക്കാനുപയോഗിക്കുന്ന ബ്‌ളേഡ്)ഉപയോഗിച്ച് ഇരുകൈത്തണ്ടകളിലെയും ഞരമ്ബ് അറുത്തു. രക്തം ചീറ്റിയൊഴുകുമ്‌ബോഴും അനന്തുവിന്റെ പ്രാണന്‍പിളരുന്ന വിളികളൊന്നും കൂസാതെ കൊലയാളി സംഘം അനന്തുവിന്റെ മേല്‍ ക്രൂര മര്‍ദ്ദനം തുടര്‍ന്നുകൊണ്ടേയിരുന്നു.

ശബ്ദം പുറത്ത് വരാത്തവിധം അവശനായ അനന്തു മരിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് സംഘം സ്ഥലം വിട്ടത്. സംഭവത്തിനുശേഷം മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെട്ട സംഘത്തെ നഗരത്തിലും പുറത്തുമുള്ള ഒളിത്താവളങ്ങളില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends