Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ അഞ്ചാമതൊരു കുഞ്ഞിനെകൂടി വളര്‍ത്താന്‍ സാഹചര്യമില്ല... അവളെങ്കിലും നല്ല നിലയിൽ ജീവിക്കട്ടെ എന്ന് കരുതി ചെയ്തതാ സാറേ... മൂവാറ്റുപുഴയിൽ ഏഴു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ അമ്മയുള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍

15 MARCH 2019 08:31 AM IST
മലയാളി വാര്‍ത്ത

സംഭവത്തില്‍ മാതാവായ യുവതിയും വര്‍ക്കല സ്വദേശികളായ ദമ്ബതികളുമാണ് അറസ്റ്റിലായത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ അഞ്ചാമതൊരു കുഞ്ഞിനെകൂടി വളര്‍ത്താന്‍ സാഹചര്യമില്ലാത്തതിനാല്‍ കുഞ്ഞ് നല്ലനിലയില്‍ വളരട്ടെയെന്ന് ആഗ്രഹിച്ചാണു കൈമാറ്റം നടത്തിയതെന്നാണു യുവതി പോലീസിന് മൊഴി നല്‍കി. അതേസമയം സംഭവത്തില്‍ മാതാവുള്‍പ്പടെ മൂന്നുപേരാണ് അറസ്റ്റിലാകുന്നത്. ദമ്ബതികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയും കുട്ടിയെ മാതാവിനു കൈമാറുകയും ചെയ്തു. മൂവാറ്റുപുഴ സ്വദേശിനിയായ നിര്‍ധന യുവതിയുടെ അഞ്ചാമത്തെ പ്രസവത്തിലുള്ള ഏഴു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വര്‍ക്കല സ്വദേശികളായ ദമ്ബതികള്‍ക്ക് കൈമാറിയത്.

ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. മക്കളില്ലാതിരുന്ന ഷൈജു-ഷീജ ദമ്ബതികള്‍ കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹം പ്രകടപ്പിച്ചതിനെത്തുടര്‍ന്നു കുഞ്ഞിനെ കൈമാറുകയായിരുന്നു. ദമ്ബതികള്‍ കുഞ്ഞുമായി വര്‍ക്കലയിലേക്കു പോകുകയും ചെയ്തു. യുവതി കുഞ്ഞില്ലാതെ ആശുപത്രിയില്‍നിന്നു വീട്ടിലെത്തിയതിനെത്തുടര്‍ന്നു സംശയം തോന്നിയ അയല്‍വാസി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നവജാതശിശുവിനെ കൈമാറിയ സംഭവം പുറത്തറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (20 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (38 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (58 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends