കുറ്റിപ്പുറത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 25 കിലോ കഞ്ചാവ് പിടികൂടി

കുറ്റിപ്പുറത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി. ട്രെയിന്‍ മാര്‍ഗം എത്തിച്ച 25 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ സ്വദേശികളായ റിഷാദ്(21), മജീദ്(23), രണ്ടത്താണി സ്വദേശി അനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കസ്റ്റഡിയില്‍ എടുത്തു.
കഴിഞ്ഞ ദിവസം 500 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതികളില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഘം കുറ്റിപ്പുറത്ത് ട്രെയിന്‍ ഇറങ്ങിയിട്ടുണ്ടെന്ന് മനസിലാക്കിയാണ് ഇവരെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി പോള്‍, പ്രിവന്റീവ് ഓഫീസര്‍ ജാഫര്‍, ലതീഷ്, ഹംസ, ഷിബു ശങ്കര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലയില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ കഞ്ചാവ് കസ്റ്റഡിയില്‍ എടുക്കുന്നത്.
https://www.facebook.com/Malayalivartha























