സുഹൃത്തുക്കളായ രണ്ട് യുവാക്കൾ തമ്മിൽ വഴിയെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ വീട്ടില്‍ കയറി ദാരുണമായി വെട്ടിയ സംഭവം ; രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

സംഭവത്തിൽ ഒളിവില്‍ പോയ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് ചാത്തന്നൂര്‍ പൊലീസ് അറസ്‌റ്ര് ചെയ്‌തത് . മുട്ടയ്‌ക്കാവ് സ്വദേശികളായ ഫൈസല്‍ (33), ഇര്‍ഷാദ് (21) എന്നിവരാണ് പിടിയിലായത്. മുട്ടയ്‌ക്കാവ് സ്വദേശിയായ ഷാഫിയെ (39) വെട്ടിയ കേസിലാണ് അറസ്‌റ്റ്. സുഹൃത്തുക്കളായ ഷാഫിയും ഷിഹാബും തമ്മില്‍ വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
അയല്‍ക്കാരായ ഇരുവരുടെയും വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ ഇവരുടെ വാഹനങ്ങള്‍ ഞെരുങ്ങി ഉരസിയതാണ് പ്രശ്നങ്ങളുടെ ആരംഭം. ഷാഫിയുടെ ഓട്ടോ ഷിഹാബിന്റെ കാറില്‍ ബോധപൂര്‍വം ഉരസിച്ചെന്നാണ് ആരോപണം . തുടർന്ന്, ഷിഹാബ് തന്റെ സഹോദരന്‍ ഖിറാര്‍ മുഖേന എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ഇറക്കി ആക്രമണം നടത്തുകയായിരുന്നു . തുടർന്ന് എസ്.ഡി.പി.ഐ പ്രവർത്തകരായ ഫൈസല്‍ (33), ഇര്‍ഷാദ് (21) ഷാഫിയെ വീട്ടില്‍ കയറി വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു . സംഭവത്തിൽ നേരത്തെ ഷിഹാബിനെയും സഹോദരന്‍ ഖിറാറിനെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























