ഇടതുപക്ഷ ജനാധിപത്യ മുന്നണി വെറും കമ്മ്യൂണിസ്റ്റ് മുന്നണിയായി മാറി; എല്‍ഡിഎഫിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍

എല്‍ഡിഎഫിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംഎല്‍എ. ഇടതുപക്ഷ ജനാധിപത്യ മുന്നണി വെറും കമ്മ്യൂണിസ്റ്റ് മുന്നണിയായി മാറിയെന്നും സിപിഐ ഒഴികെയുള്ള വെറെയുളള പാര്‍ട്ടിയെ എല്ലാം സിപിഎം പറഞ്ഞുപറ്റിച്ചെന്നും മുരളീധരന്‍ പരിഹസിച്ചു. കോണ്‍ഗ്രസിന്‍റെ സീറ്റ് വിഭജന സംബന്ധമായ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കിടെയാണ് എംഎല്‍എ ഇപ്രകാരം പ്രതികരിച്ചത്.
ഇതിന് മുമ്ബ് ബിജെപി നേതൃത്വത്തിനെതിരെയും മുരളീധരന്‍ ചിലത് പറയുകയുണ്ടായി. ബിജെപിയില്‍ ശ്രീധരന്‍പിളള പ്രസിഡന്‍റ് ആയിരിക്കുന്ന കാലത്തോളം ബിജെപി കേരളത്തില്‍ യാതൊരു അത്ഭുതവും കാണിക്കാന്‍ പോകുന്നില്ല എന്നാണ് മുരളീധരന്‍ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha
























