ഇടതുപക്ഷ എംപിമാര്‍ കൈപൊക്കിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കഴിയൂയെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്

ഇടതുപക്ഷ എംപിമാര്‍ കൈപൊക്കിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്കോ സോണിയ ഗാന്ധിക്കോ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ഇനി കഴിയൂയെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. അടുത്തതായി കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്നത് ഇടതുപക്ഷ പിന്തുണയോടുകൂടിയുള്ള മതനിരപേക്ഷ സര്‍ക്കാരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ രാഹുല്‍ഗാന്ധി എത്തുന്പോള്‍ ചില വികാര പ്രകടനങ്ങള്‍ നടത്താറുണ്ടെങ്കിലും ഡല്‍ഹിയില്‍ ചെന്നാല്‍ സീതാറാം യെച്ചൂരിക്കൊപ്പമാണ് നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha
























