Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടലില്‍നിന്ന് ഇനി 10 സെന്റീമീറ്ററില്‍ ചെറിയ മത്തിയോ 14 സെന്റീമീറ്ററെങ്കിലും നീളമില്ലാത്ത അയലയോ പിടികൂടിയാല്‍ കുടുങ്ങും

16 MARCH 2019 09:52 AM IST
മലയാളി വാര്‍ത്ത

കടലില്‍നിന്ന് ഇനി 10 സെന്റീമീറ്ററില്‍ ചെറിയ മത്തിയോ 14 സെന്റീമീറ്ററെങ്കിലും നീളമില്ലാത്ത അയലയോ പിടികൂടിയാല്‍ ഫിഷറീസ് എന്‍ഫോഴ്‌സ്‌മെന്റുകാരുടെ വലയില്‍പ്പെട്ടതുതന്നെ. മീന്‍പിടിത്തത്തിന് നിശ്ചിത കണ്ണിയകലമുള്ള വലകളേ ഉപയോഗിക്കാവൂ എന്ന കേരളത്തിന്റെ തീരുമാനം എല്ലാ തീരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര ഫിഷറീസ് സെക്രട്ടറി നിര്‍ദേശിച്ചു.
മണ്‍സൂണ്‍ കാലത്തുള്ള ട്രോളിങ് നിരോധനം എല്ലാ സംസ്ഥാനങ്ങളും ഒരേ സമയത്ത് നടപ്പാക്കാനും നിര്‍ദേശമുണ്ട്. സമുദ്ര മത്സ്യോത്പാദനം, വിവേകപൂര്‍വമായ ഉപയോഗം തുടങ്ങിയ മേഖലകളില്‍ കേരളം ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. ഒരു സംസ്ഥാനം മാത്രം നടപ്പാക്കിയതുകൊണ്ട് ലക്ഷ്യം നേടാനാവില്ലെന്ന് വിലയിരുത്തി സംസ്ഥാന സര്‍ക്കാര്‍ ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിച്ചു. ഈ യോഗത്തിലാണ് കേരള മോഡല്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം.

ഓരോ ഇനം മീനിനുമനുസരിച്ച് വലയ്ക്ക് നിശ്ചിത കണ്ണിയകലം നിശ്ചയിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് (സി.എം.എഫ്.ആര്‍.ഐ.) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കൊണ്ടുവരേണ്ടത്. മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ 52 ദിവസം ഒറ്റത്തവണയായാണ് ട്രോളിങ് നിരോധനം. ചില സംസ്ഥാനങ്ങളില്‍ ഇത് രണ്ടുതവണയായാണ്.ഉള്‍ക്കടല്‍ മീന്‍പിടിത്ത പരിശീലനം, മീന്‍കുഞ്ഞുങ്ങളെ കൊന്നുകൊണ്ടുള്ള മീന്‍പിടിക്കല്‍ തടയല്‍, എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം, മത്സ്യങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള കൃത്രിമോപാധികളുടെ നിരോധനം തുടങ്ങിയവയിലും കേരളമാതൃക നടപ്പാക്കണം.

കേന്ദ്ര ഫിഷറീസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് ശുപാര്‍ശചെയ്ത വലകളുടെ ഉപയോഗം, ബോട്ട് ബിള്‍ഡിങ് യാര്‍ഡുകളുടെ രജിസ്‌ട്രേഷന്‍, വല നിര്‍മാണ യൂണിറ്റുകളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍, കേന്ദ്ര ഫിഷറീസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗുണനിലവാര സമ്പ്രദായം നടപ്പാക്കല്‍, കടലിലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം, ശുചിത്വ സാഗരം പദ്ധതി നടപ്പാക്കല്‍, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സമ്പ്രദായത്തിന്റെയും വെസ്സല്‍ മോണിറ്ററിങ് സമ്പ്രദായത്തിന്റെയും നിര്‍ബന്ധിത ഉപയോഗം, ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണത്തിനായി ഹാച്ചറികളുടെ അക്രഡിറ്റേഷന്‍, ഹാര്‍ബറുകളുടെ നടത്തിപ്പിനായി പ്രത്യേക മാനേജ്‌മെന്റ് സൊസൈറ്റികള്‍ എന്നിവ സംബന്ധിച്ചുള്ള കേരളത്തിന്റെ ശുപാര്‍ശകളും നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (23 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (35 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (45 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends