ചരക്കിറക്കുന്നതിനിടയില്‍ നിരങ്ങിനീങ്ങിയ ലോറി നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ മതിലിനും ലോറിക്കുമിടയില്‍ കുടുങ്ങി ഡ്രൈവറിന് ദാരുണാന്ത്യം

ചരക്കിറക്കുന്നതിനിടയില്‍ നിരങ്ങിനീങ്ങിയ ലോറി നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ മതിലിനും ലോറിക്കുമിടയില്‍ കുടുങ്ങി ഡ്രൈവറിന് ദാരുണാന്ത്യം. ഉളിക്കല്‍ പരിക്കളം തേര്‍മലയിലെ പന്തലാങ്കല്‍ വീട്ടില്‍ പി.സി.സിജോയി(35) ആണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ കണ്ണൂര്‍ തെക്കി ബസാറിലെ റബ്‌കോ കെട്ടിടത്തിനു സമീപമാണ് അപകടമുണ്ടായത്. ഐ.ടി.സി. പാര്‍സല്‍ കമ്പനിയിലേക്ക് കോഴിക്കോട്ടുനിന്ന് പാര്‍സലുമായെത്തിയ ലോറി ഉരുണ്ടാണ് അപകടമുണ്ടായത്.
ജീവനക്കാര്‍ ലോറിയില്‍നിന്നു സാധനങ്ങളിറക്കുന്ന സമയത്ത് ലോറി നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട സിജോയി വാതില്‍ തുറന്ന് ലോറിയില്‍ കയറി ബ്രേക്ക് അമര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ലോറി സമീപത്തെ മതിലിനിടിക്കുകയായിരുന്നു. മതിലിനും ലോറിയുടെ വാതിലിനും ഇടയില്‍ കുടുങ്ങിയ സിജോയിയെ ഓടിക്കൂടിയ നാട്ടുകാരും അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തേര്‍മലയിലെ പന്തലാങ്കല്‍ ചാക്കോയുടെയും വല്‍സയുടെയും മകനാണ്. സഹോദരങ്ങള്‍: സിന്ധു (കരുവഞ്ചാല്‍), പരേതയായ ഷിന്‍സി. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് തേര്‍മല സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
"
https://www.facebook.com/Malayalivartha


























