പെരിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകത്തിൽ ഒരാള്‍ കൂടി പിടിയില്‍

കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . കല്ല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്ത് ആണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. രഞ്ജിത്തിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും . പ്രതികളെ സഹായിച്ചയാളാണ് ഇയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് .
ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് ഇവരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നിലവില്‍ പ്രതികളായ ഏഴുപേരെയും അറസ്റ്റ് ചെയ്തത് ലോക്കല്‍ പൊലീസാണ്. ഇതിന് ശേഷം അന്വേഷണം ഏജന്‍സിയും സംഘവും മാറുകയായിരുന്നു . സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്ന ആവശ്യമാണ് ഇരകളുടെ കുടുംബം ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha
























