Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യം കാക്കാന്‍ ഒരുമിച്ച് നിന്ന ബി.ജെ.പി നേതാക്കള്‍ പത്തനംതിട്ട സീറ്റിനായി കടിപിടികൂടുന്നു... സീറ്റ് വേണമെന്ന മോഹവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കെ.സുരേന്ദ്രന്‍, എം.ടി രമേശ്

16 MARCH 2019 06:20 PM IST
മലയാളി വാര്‍ത്ത

ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യം കാക്കാന്‍ ഒരുമിച്ച് നിന്ന ബി.ജെ.പി നേതാക്കള്‍ പത്തനംതിട്ട സീറ്റിനായി കടിപിടികൂടുന്നു. സീറ്റ് വേണമെന്ന മോഹവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കെ.സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇത് നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്. കണ്ണന്താനം മത്സരിക്കുമോ എന്ന് ദേശീയനേതൃത്വമാണ് തീരുമാനിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള വ്യക്തമാക്കി. സീറ്റ് കിട്ടിയാല്‍ മത്സരിക്കാമെന്ന് കണ്ണന്താനം പ്രഖ്യാപിക്കുകയും ചെയ്തതോടെ ഭിന്നത കൂടുതല്‍ രൂക്ഷമായി. പത്തനംതിട്ട തന്റെ കര്‍മമണ്ഡലമാണെന്നും അവിടെ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

പത്തനംതിട്ടയില്‍ മത്സരിക്കാനുള്ള മോഹം ശ്രീധരന്‍പിള്ളയെയും കുമ്മനം രാജശേഖരനെയും കണ്ണന്താനം അറിയിച്ചു. കഴിഞ്ഞതവണ പത്തനംതിട്ടയില്‍ മത്സരിച്ച എം.ടി രമേശും ശബരിമല സമരനായകനായ കെ.സുരേന്ദ്രനും സീറ്റ് കിട്ടിയേ പറ്റു എന്ന നിലപാടില്‍ തന്നെയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ലഭിച്ച 1,38,954 വോട്ട് ചൂണ്ടിക്കാട്ടിയാണ് എം ടി രമേശ് സീറ്റിനായി പിടിമുറുക്കുന്നത്. ഒറ്റയടിക്ക് പാര്‍ട്ടിയുടെ വോട്ടിംഗ് 16 ശതമാനമായി കൂടിയത് തന്റെ കൂടി പ്രവ!ര്‍ത്തനഫലമാണെന്നും എം ടി രമേശ് അവകാശപ്പെടുന്നു. പത്തനംതിട്ട തന്നെ വേണമെന്ന് തനിക്ക് വലിയ വാശിയില്ലെന്ന് കെ.സുരേന്ദ്രന്‍ അറിയിച്ചതായും സൂചനയുണ്ട്. പക്ഷെ, തൃശൂര്‍ സീറ്റ് കിട്ടിയേ തീരു എന്ന വാശിയിലാണ് അദ്ദേഹം.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കുടുംബം ഉള്‍പ്പെടെ പത്തനംതിട്ട മണ്ഡലത്തിലാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ വോട്ടുള്ള മണ്ഡലത്തില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കാരണം ക്രിസ്ത്യന്‍- ഹിന്ദു വോട്ടുകളും മുമ്പ് താന്‍ സഹകരിച്ചിരുന്ന ഇടത് വോട്ടുകളും കൈക്കലാക്കാനാകുമെന്നും കണ്ണന്താനും നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സുരേന്ദ്രന് തൃശൂര്‍ സീറ്റ് നല്‍കാന്‍ ശ്രീധരന്‍പിള്ളയ്ക്ക് താല്‍പര്യമില്ലെന്നാണ് അറിയുന്നത്. ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം വഴങ്ങിയിട്ടില്ല. പത്തനംതിട്ട മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേന്ദ്രന് സ്വാഗതം എന്ന് കാണിച്ച് പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഈ പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്.

എന്‍.എസ്.എസും പന്തളം കൊട്ടാരവും അടക്കം ബി.ജെ.പിക്ക് ഒപ്പം നില്‍്ക്കുമെന്നാണ് വിലയിരുത്തല്‍. ശബരിമല പ്രക്ഷോഭത്തെ തുടര്‍ന്നാണ് പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ ഇമേജ് വര്‍ദ്ധിച്ചത്. മലയ്ക്ക് പോയ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. മുഖപത്രമായ സര്‍വ്വീസസില്‍ അതിനെ അപലപിക്കുകയും ചെയ്തിരുന്നു. എം.ടി രമേശിനും അല്‍ഫോണ്‍സ് കണ്ണന്താനത്തിനും സുരേന്ദ്രന്റെ അത്ര ഹൈന്ദവ പിന്തുണയില്ലെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നു. ഒടുവില്‍ ആര്‍ക്കായിരിക്കും നറുക്ക് വീഴുന്നതെന്ന് കാത്തിരുന്ന് കാണാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (1 minute ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (36 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (48 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (58 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

Malayali Vartha Recommends