Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശങ്കകള്‍ക്ക് വിരാമം; ശ്രീധരന്‍പിള്ള പത്തനംതിട്ടയിലും, സുരേന്ദ്രന്‍ തൃശൂരിലും; കൊല്ലത്ത് സുരേഷ് ഗോപിയെ നിര്‍ത്തിയാല്‍ വിജയിക്കുമെന്നും വിലയിരുത്തല്‍

16 MARCH 2019 08:31 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ തൃശൂര്‍ , പത്തനംതിട്ട സീറ്റുകളെ ചൊല്ലിയാണ് ബിജെപിയില്‍ സീറ്റ് ചര്‍ച്ച വഴിമുട്ടി നിന്നിരുന്നത്. തുഷാര്‍ മത്സരിക്കാന്‍ തയ്യാറായാല്‍ തൃശൂര്‍ നല്‍കാമെന്ന് ധാരണയുണ്ടായിരുന്നു. തുഷാര്‍ നിലപാട് വ്യക്തമാക്കാന്‍ വൈകിയതും എന്‍ഡിഎയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇപ്പോള്‍ ആളയക്കുഴപ്പങ്ങള്‍ക്കെല്ലാം വിരാമമായി എന്ന വാര്‍ത്തയാണ് ബിജെപിയില്‍ നിന്നും കേല്‍ക്കുന്നത്. നിലവിലെ എല്ലാ അനിശ്ചിത്വങ്ങള്‍ക്ക് വിരാമമിട്ട് തൃശൂരില്‍ കെ സുരേന്ദ്രനും പത്തനംതിട്ടയില്‍ പി എസ് ശ്രീധരനും തന്നെ മല്‍സരിക്കും.

മല്‍സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ബിജെപിക്ക് സൂചന നല്‍കിയതിനെ തുടര്‍ന്നാണിത് ഇത്തരത്തിലൊരു നീക്കം. സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമരൂപം നല്കാന്‍ ദില്ലിയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. കേന്ദ്ര നേതൃത്വം കൊല്ലത്ത് സുരേഷ് ഗോപിയെ സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകള്‍.

സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമരൂപം നല്‍കാന്‍ പി എസ് ശ്രീധരന്‍ പിള്ളയും കുമ്മനം രാജശേഖരനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദില്ലിയിലെ ബി ജെ പി ആസ്ഥാനത്ത് എത്തിയത് രാവിലെ 11 നാണ്. എന്നാല്‍ തൃശൂര്‍ , പത്തനംതിട്ട സീറ്റുകളെ ചൊല്ലിയാണ് ബിജെപിയില്‍ സീറ്റ് ചര്‍ച്ച വഴിമുട്ടിയത്. തുഷാര്‍ മത്സരിക്കാന്‍ തയ്യാറായാല്‍ തൃശൂര്‍ നല്‍കാമെന്ന് ധാരണയുണ്ടായിരുന്നു. തുഷാര്‍ നിലപാട് വ്യക്തമാക്കാന്‍ വൈകിയത് പ്രതിസന്ധിയായിരുന്നു.

എന്നാല്‍ വൈകിട്ടോടെ തുഷാര്‍ കേന്ദ്രനേതൃത്വത്തോട് തന്റെ നിലപാട് അറിയിക്കുകയായിരുന്നു. ഇതിനിടെ പത്തനംതിട്ടക്കായി അല്‍ഫോണ്‍സ് കണ്ണന്താനവും അവകാശ വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭയില്‍ മൂന്നര വര്‍ഷത്തെ കാലാവധി ബാക്കിയുണ്ടെങ്കിലും പത്തനംതിട്ട നല്‍കിയാല്‍ മത്സരിക്കാമെന്നാണ് കണ്ണന്താനം കേന്ദ്ര നേതൃത്തെ അറിയിച്ചിരിക്കുന്നത്. കോഴിക്കോട്ടേക്ക് പരിഗണിച്ചിരുന്ന എം ടി രമേശും പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ്.

കൊല്ലത്ത് സുരേഷ് ഗോപിയെ നിര്‍ത്തിയാല്‍ വിജയസാധ്യതയുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയ സുരേഷ് ഗോപി, പക്ഷെ ചര്‍ച്ചകള്‍ക് ശേഷമേ മണ്ഡലം സംബന്ധിച്ച് തീരമാനം എടുക്കൂ എന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

അതേസമയം പത്തനം തിട്ട സീറ്റില്‍ മത്സരിക്കാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സന്നദ്ധത അറിയിച്ചു. മത്സരിക്കാനുള്ള ആഗ്രഹം കണ്ണന്താനം നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. കൂടാതെ കൊല്ലം സീറ്റില്‍ സുരേഷ് ഗോപി എംപിയേയും പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരിക്കാമെന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.

അതേപോലെ പാലക്കാട് സീറ്റില്‍ മുരളീധര വിഭാഗം സി കൃഷ്ണകുമാറിന്റെ പേര് നിര്‍ദ്ദേശിച്ചതോടെ അവിടെയും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇവിടെ നേരത്തെ നിശ്ചയിച്ചിരുന്നത് ശോഭാ സുരേന്ദ്രനേയായിരുന്നു. കോഴിക്കോട് സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിശ്ചയിച്ചത് എം.ടി രമേശിനെയാണ്. എന്നാല്‍ പത്തനതിട്ടയില്‍ മത്സരിക്കാനാണ് രമേഷ് താത്പര്യപ്പെടുന്നത്. കോഴിക്കോട് സീറ്റിലേക്ക് കെ.പി. ശ്രീശന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. മറ്റ് സീറ്റുകളില്‍ ഏകദേശ ധാരണയായിട്ടുണ്ട്.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍, കൊല്ലം- ആനന്ദബോസ്, മാവേലിക്കര- പി.എം. വേലായുധന്‍, ആറ്റിങ്ങല്‍- പി.കെ കൃഷ്ണദാസ്, കണ്ണൂര്‍- സി.കെ. പത്മനാഭന്‍ തുടങ്ങിയവയാണ് പുറത്തുവന്ന പേരുകള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ അന്തിമ അന്തിമ പട്ടികക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (2 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (37 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (49 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (59 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

Malayali Vartha Recommends