Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്... കെ.വി. തോമസിനെ കോണ്‍ഗ്രസില്‍ പിടിച്ചു നിര്‍ത്താന്‍ തോമസിന്റെ വീട്ടില്‍ നേതാക്കളുടെ ഒഴുക്ക്; ബിജെപി കേന്ദ്ര നേതാക്കള്‍ തോമസുമായി ചര്‍ച്ച നടത്തി; ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് തോമസ് മാഷ്... എന്തിനാ ഈ നാടകം

17 MARCH 2019 02:57 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ സീറ്റ് വിഷയത്തില്‍ ഇടഞ്ഞ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിന്റെ ഡല്‍ഹിയിലെ വീട്ടിലേക്ക് നേതാക്കളുടെ ഒഴുക്കാണ്. ചെന്നിത്തല മുതല്‍ അഹമ്മദ് പട്ടേല്‍ വരെയുള്ള നേതാക്കളാണ് വീട്ടിലേക്ക് ഒഴുകുന്നത്. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. തോമസ് കോണ്‍ഗ്രസിന്റെ മുതല്‍കൂട്ടാണെന്നും അദ്ദേഹം അര്‍ഹമായ പദവികളോടെ കോണ്‍ഗ്രസില്‍ തുടരുമെന്നും ചെന്നിത്തല അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങളോട് ചെന്നിത്തല പ്രതികരിച്ചില്ല. എന്നാല്‍ ചെന്നിത്തലയോടെ തോമസ് ക്ഷോഭിച്ചു എന്നാണ് അറിയുന്നത്. എന്തിനാണ് ഈ നാടകമെന്നാണ് ചോദിച്ചത്.

ചെന്നിത്തലക്കു പുറമേ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ഇന്ന് കെ.വി.തോമസിനെ സന്ദര്‍ശിക്കും. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ് തുടങ്ങിയവരും ഇന്ന് തോമസുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിവരം.

കൊച്ചിയില്‍ നടന്ന മാനേജ്‌മെന്റ് വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തില്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചത് കെ.വി തോമസിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്റിന് ഏറെ പ്രിയങ്കരനായിരുന്ന കെ.വി തോമസിനോട് രാഹുല്‍ ഗാന്ധിക്കുണ്ടായ അനിഷ്ടമാണ് എറണാകുളം സീറ്റ് നഷ്ടമാക്കിയത്.

കരുണാകരന്റെ വലംകൈയായെത്തിയാണ് കെ.വി തോമസ് ഡല്‍ഹിയില്‍ ഐ ഗ്രൂപ്പിന്റെ ശക്തമായ സാന്നിധ്യമായി മാറുന്നത്. കരുണാകരന് വേണ്ടി ഹൈക്കമാന്റില്‍ പല കാര്യങ്ങളിലും ഇടപെട്ടതിലൂടെ സോണിയാ ഗാന്ധിയുമായും കെ.വി തോമസ് അടുപ്പം സ്ഥാപിച്ചു. ഈ അടുപ്പം കഴിഞ്ഞ മോദി മന്ത്രിസഭയില്‍ പ്രതിപക്ഷത്തിന് ലഭിച്ച പബഌക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷ പദവി നല്‍കുന്നത് വരെ കെ വി തോമസ് നിലനിര്‍ത്തി.

എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി രംഗപ്രവേശം ചെയ്തതോടെ കെ.വി തോമസിന്റെ ഹൈക്കമാന്‍ഡിലുള്ള പിടി അയയുകയായിരുന്നു. രാഹുല്‍ ഗാന്ധിക്ക് കെ.വി തോമസുമായി പല വിഷയങ്ങളിലും താല്‍പ്പര്യക്കുറവുണ്ടായിരുന്നു. ഡല്‍ഹിയില്‍ ബിജെപിയുമായും അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായുമായും കെ.വി തോമസ് അടുത്ത ബന്ധമാണ് പുലര്‍ത്തിയത്.

ഇതര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി കെ.വി തോമസിനുള്ള ഈ ബന്ധം രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സംശയത്തോടെയാണ് കണ്ടത്. ഇതിനിടയിലാണ് കൊച്ചിയില്‍ നടന്ന മാനേജ്‌മെന്റ് വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തില്‍ നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചുള്ള കെ.വി തോമസിന്റെ പ്രസംഗം. സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുമായി ആശയ വിനിമയം നടത്തുന്നതിനേക്കാള്‍ കംഫര്‍ട്ടബിള്‍ ആയി മോദിയോട് ഇടപെടാന്‍ കഴിയുന്നുണ്ടെന്നും മോദി മികച്ച ഭരണാധികാരിയാണെന്നും കെ.വി തോമസ് പുകഴ്ത്തി.

വിവാദ പ്രസംഗത്തില്‍ കെ.വി തോമസ് പാര്‍ട്ടിക്ക് മറുപടി നല്‍കിയെങ്കിലും അപ്പോഴേക്കും രാഹുല്‍ ഗാന്ധിയുടെ കണ്ണിലെ കരടായി തോമസ് മാറിയിരുന്നു. എറണാകുളത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ കെ.വി തോമസിന് ഇത്തവണ സീറ്റുണ്ടാകില്ലെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു.1984 മുതല്‍ മത്സരരംഗത്തുള്ള കെ.വി തോമസ് പി രാജിവിനോട് മത്സരിച്ചാല്‍ സീറ്റ് നഷ്ടമാകുമെന്നും ചര്‍ച്ചകള്‍ വന്നു.

ഇത്തരമൊരു ചര്‍ച്ച കെ.വി തോമസുമായി നടത്തിയെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സുമായി മാനസികമായി അകന്ന കെ.വി തോമസിന്റെ ഇനിയുള്ള രാഷ്ട്രീയ നീക്കം നിര്‍ണ്ണായകമാണ്. ഡല്‍ഹിയില്‍ വിപുലമായ സ്വാധീനമുള്ള കെ.വി തോമസ് കോണ്‍ഗ്രസ് വിട്ടുള്ള പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് തുനിയാനുള്ള സാധ്യത ഏറെയാണ്.

എന്നാല്‍ ഡല്‍ഹിയിലെ തന്റെ ബന്ധവും ഒപ്പം െ്രെകസ്തവ സഭകളുമായുള്ള സാന്നിധ്യവും ചൂണ്ടിക്കാട്ടി സീറ്റ് ഉറപ്പാക്കമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രാഹുല്‍ ഈ പ്രതീക്ഷ തെറ്റിക്കുകയാണ്. സീറ്റ് നിഷേധിച്ചാലും മാന്യമായി വിടവാങ്ങലിന് കോണ്‍ഗ്രസ് അവസരമൊരുക്കുമെന്നായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് നല്‍കുന്ന സൂചന.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (4 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (14 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (20 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (55 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (4 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

Malayali Vartha Recommends