Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

" ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി "; പി കരുണാകരന്‍ എംപി പ്രസംഗിക്കുമ്പോള്‍ ശ്രദ്ധയോടെ കേള്‍ക്കുന്ന ഇന്നസെന്റും ഉറങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

17 MARCH 2019 06:04 PM IST
മലയാളി വാര്‍ത്ത

ചാലക്കുടിയിൽ വീണ്ടും മത്സരിക്കുന്നില്ലെന്ന് ആദ്യം പറഞ്ഞിരുന്ന ഇന്നസെന്റ് ആ തീരുമാനം മാറ്റി വീണ്ടും ചാലക്കുടിയില്‍ മത്സരത്തിനെത്തുന്നത്. കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനായാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് താരസ്ഥാനാര്‍ഥി മത്സരിക്കാന്‍ ഇറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് സിനിമാ നടനായാണെങ്കിൽ ഇത്തവണ മത്സരത്തിനിറങ്ങുന്നത് സഖാവായാണെന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നസെന്‍റ് പ്രതികരിച്ചത്. 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങൾ ചാലക്കുടി മണ്ഡലത്തിന് വേണ്ടി ചെയ്തിട്ടുണ്ടെന്നാണ് ഇന്നസെന്‍റ് വ്യക്തമാക്കുന്നത്. ഇതെല്ലാം ജനം വിലയിരുത്തുമെന്നും തനിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം ഉറപ്പിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായി ബെന്നി ബെഹന്നാന്‍ എത്തിയതോടെ കടുത്ത മത്സരത്തിനാണ് ഇത്തവണ ചാലക്കുടി സാക്ഷ്യം വഹിക്കുക. അതിനാല്‍ എല്ലാ മേഖലയിലും പ്രചാരണം മികച്ചതാക്കാന്‍ ഇന്നസെന്‍റും ഇടത് മുന്നണിയും ശ്രമിക്കുന്നുണ്ട്.

5001 പേരടങ്ങിയ വര്‍ക്കിംഗ് ഗ്രൂപ്പിനെയാണ് ഇന്നസെന്‍റിന്‍റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാൻ ചാലക്കുടി മണ്ഡലത്തിൽ ഇടത് മുന്നണി നിയോഗിച്ചിട്ടുള്ളത്. ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും അരങ്ങ് കൊഴുപ്പിക്കുന്നുണ്ട്. ഇപ്പോള്‍ തന്‍റെ ഫേസ്ബുക്കില്‍ ഇന്നസെന്‍റ് പങ്കുവെച്ച ഒരു ചിത്രമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്. പാര്‍ലമെന്‍റില്‍ പി കരുണാകരന്‍ എംപി പ്രസംഗിക്കുമ്പോള്‍ അത് ശ്രദ്ധയോടെ കേള്‍ക്കുന്ന ഇന്നസെന്‍റ് ആണ് ചിത്രത്തിലുള്ളത്. കരുണാകരന്‍ എംപിയുടെ പിന്നിലായി ചര്‍ച്ച നടക്കുമ്പോള്‍ ഇരുന്ന് ഉറങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ചിത്രത്തില്‍ കാണാം. 'ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി' എന്ന അടിക്കുറിപ്പോടെയാണ് ഇന്നസെന്‍റ് ഈ ചിത്രം പങ്കുവെച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (6 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (16 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (22 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (57 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (4 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

Malayali Vartha Recommends