കുപ്പിയില്‍ ഇന്ധനം വേണോ... ഇനി പോലീസിന്റെ കത്ത് വേണം!

ഇനി മുതല്‍ പമ്പുകളില്‍ നിന്നും പെട്രോളും ഡീസലും കുപ്പികളില്‍ ലഭിക്കണമെങ്കില്‍ പോലീസിന്റെ കത്ത് നിര്‍ബന്ധം.
തിരുവല്ലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്.
ഇതുസംബന്ധിച്ച് പമ്പുടമകള്‍ക്ക് പോലീസ് കര്‍ശന നിര്‍ദേശം നല്‍കി.
ഇതോടെ കരാര്‍-ചെറുകിട പണിക്കാരുമാണ് പെട്ടിരിക്കുന്നത്.
പണി നടക്കുന്ന സ്ഥലത്തെ മണ്ണുമാന്തി തുടങ്ങിയ യന്ത്രങ്ങള്‍ക്കുള്ള ഇന്ധനം പമ്പുകളില്‍ നിന്നും കന്നാസുകളില്‍ വാങ്ങിപ്പോകുകയായിരുന്നു പതിവ്.
നിയമം കര്‍ശനമായതോടെ ഇന്ധനം വാങ്ങുന്ന ദിവസം പോലീസ് സ്റ്റേഷനില്‍ എത്തി അനുമതിപത്രം വാങ്ങണം.
https://www.facebook.com/Malayalivartha
























