അര്‍ധരാത്രിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അര്‍ധരാത്രിയില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഓട്ടോഡ്രൈവറെ അറസ്റ്റ്‌ചെയ്തു. ഇയാള്‍ക്കെതിരേ പോക്‌സോ പ്രകാരം കേസെടുത്തു.
വാരം കടാങ്കോട് സ്വദേശി വി.കെ. ജിജിലിനെ (22) യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ്‌ചെയ്തത്.
16-ാം തീയതി അര്‍ധരാത്രിയാണ് വിദ്യാര്‍ഥിനിയെ ജിജില്‍ വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയി വാരത്തുള്ള സ്വന്തം വീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു.
വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി വാരത്തുള്ള വീട്ടിലുള്ളതായി വിവരം ലഭിച്ചു.
തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ മോചിപ്പിച്ചെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ രാത്രിയില്‍ വാരത്തുള്ള പ്രതിയുടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ടൗണ്‍ എസ്‌ഐ പ്രജീഷ് അറസ്റ്റ്‌ചെയ്തത്.
https://www.facebook.com/Malayalivartha

























