Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...

അച്ഛന്റെ തണലിലാണ് എത്തിയതെങ്കിലും കെ.മുരളീധരന്‍ കോണ്‍ഗ്രസിലെ കരുത്തനായ നേതാവാണ്, ജനങ്ങളുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും മനസ് അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നേതാവ്, അദ്ദേഹം വടകരയില്‍ എത്തുമ്പോള്‍ മത്സരം പൊടിപാറും

19 MARCH 2019 01:59 PM IST
മലയാളി വാര്‍ത്ത

കിങ്ങിണിക്കുട്ടന്‍ എന്ന് പരിഹസിച്ചവര്‍ക്ക് മുന്നിലൂടെ കരുത്തനായി വളര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് കെ.മുരളീധരന്‍. അച്ഛന്റെ തണലിലാണ് പാര്‍ട്ടിയില്‍ എത്തിയതെങ്കിലും പാര്‍ട്ടിയിലും പൊതുസമൂഹത്തിലും പാര്‍ലമെന്ററി രംഗത്തും തന്റേതായ കഴിവ് തെളിയിച്ചു. മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റായ ശേഷമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കൊരു ആസ്ഥാനമുണ്ടായത്. പാര്‍ട്ടി മുഖപത്രമായ വീക്ഷണം വീണ്ടും ആരംഭിച്ചതും മറ്റാരുമല്ല.

പാര്‍ട്ടിക്ക് വേണ്ടി ഗ്രൂപ്പ് നോക്കാതെ പ്രവര്‍ത്തിക്കുകയും ശബ്ദുക്കുകയും ചെയ്യുന്ന അപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളണ് പ്രവര്‍ത്തകരുടെ കെ.എം. പിതാവ് കെ. കരുണാകരനെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് താഴെയിറക്കി രാഷ്ട്രീയ വനവാസത്തിനയച്ച ഉമ്മന്‍ചാണ്ടിക്കെതിരെ , സോളാര്‍ കേസിന്റെ പേരില്‍ ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ഉറഞ്ഞ്തുള്ളിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഉമ്മന്‍ചാണ്ടിയെ വേണമെന്ന് തുറന്ന് പറഞ്ഞയാളാണ് മുരളീധരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസറിയാവുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് മുരളീധരന്‍. അതാണ് അദ്ദേഹത്തെ വ്യത്യസ്തനും ജനപ്രീയനും ആക്കുന്നത്.

കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പ്രവര്‍ത്തകനായാണ് കെ. മുരളീധരന്‍ സജ്ജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. സേവാദളിലെ വിവിധ സ്ഥാനമാനങ്ങളിലൂടെ വളര്‍ന്ന അദ്ദേഹം സംഘടനയുടെ സംസ്ഥാന മേധാവിയായിരിക്കെ 1989ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചു. പിന്നീട് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി. 1991ലും 1999ലും കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് വീണ്ടും വിജയിച്ചു.

2001- 2004 കാലത്ത് എ.കെ. ആന്റണി കേരള മുഖ്യമന്ത്രിയായിരുന്നുപ്പോള്‍ കെ. മുരളീധരന്‍ കെ.പി.സി.സി. പ്രസിഡന്റായി. അന്ന് ശക്തമായി ഗ്രൂപ്പ് കളിച്ചത് മുരളീധരന് വിനയായി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം 2004 ഫെബ്രുവരി 11ന് ആന്റണി മന്ത്രിസഭയില്‍ വൈദ്യതിമന്ത്രിയായി മുരളീധരന്‍ ചുമതലയേറ്റു. ആറു മാസത്തിനകം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. മെയ് 14ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. അങ്ങനെ സംസ്ഥാനത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ഏക മന്ത്രി എന്ന് ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തു കെ.മുരളീധരന്‍.

പിന്നീട് രാജ്യസഭാസീറ്റിന്റെ പ്രശ്‌നത്തില്‍ കെ. കരുണാകരനും അനുയായികളും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വുമായി ഏറ്റമുട്ടുകയും അതിനെത്തുടര്‍ന്ന് മുരളീധരന്‍ കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനം രാജിവെക്കുകയും ചെയ്തു. അങ്ങനെ കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന കരുണാകരന്‍ 2005ല്‍ ഡി.ഐ.സി. (കെ) രൂപീകരിച്ചു. ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായി മുരളീധരന്‍. 2005ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ധാരണയിലെത്തിയെ ഡി.ഐ.സി.(കെ). സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിജയംകണ്ടു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഡി.ഐ.സി.(കെ)യുമായി ധാരണയിലെത്താതെയായപ്പോള്‍ ചില പാര്‍ട്ടി നേതാക്കള്‍ മാതൃസംഘടനയായ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുപോകാന്‍ താല്പര്യം പ്രകടിപ്പിച്ചു. ഇത് ഡി.ഐ.സി.(കെ)യുടെ പിളര്‍പ്പിലേക്ക് നയിച്ചു. കെ. കരുണാകരനോടൊപ്പം കെ. മുരളീധരനും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍.സി.പി.) ചേര്‍ന്നു. കുറച്ചുകാലത്തിനുശേഷം കരുണാകരന്‍ കോണ്‍ഗ്രസസിലേക്ക് തിരിച്ചുപോയെങ്കിലും മുരളീധരന്‍ എന്‍.സി.പിയില്‍ത്തന്നെ തുടര്‍ന്നു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കെ. മുരളീധരനെയും, എം.പി. ഗംഗാധരനെയും എന്‍.സി.പി. ദേശീയ നേതൃത്വം 2009 ജൂലൈ 31ന് പുറത്താക്കി. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിനായി കെ.മുരളീധരന്‍ പല നേതാക്കളുടെയും അടുത്ത് പോയി. 2011 ഫെബ്രുവരി 15ന് കെ. മുരളീധരനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്തു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മൊഹ്‌സീന കിദ്വായ് ആണ് ഈഡിപ്പസ് കോംപ്ലെക്‌സ് എന്ന കെട്ടിടത്തില്‍ വെച്ച് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. 2011 മുതല്‍ തിരുവനന്തപുരം വട്ടിയൂര്‍കാവ് മണ്ഡലത്തിലെ നിയമസഭാംഗമാണ്. 2016ല്‍ കുമ്മനം രാജശേഖരനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. . 2018 സെപ്റ്റംബറില്‍ കെ. മുരളീധരനെ സംസ്ഥാന പ്രചരണാ സമിതി അധ്യക്ഷനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടരാജന്റെ ശരീരം പട്ടടയിൽ വയ്‌ക്കേണ്ട മൂത്തമകന്‍..ഇന്ന് സംസ്കാരം നവജിത്തിനെ തെളിവെടുപ്പിന് വീട്ടിൽ ..! ആശുപത്രിയിൽ നിന്ന് ആ വാർത്ത  (8 minutes ago)

കനത്ത മഴ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിൽ നാശം വിതച്ചു  (22 minutes ago)

ബിഎസ്ഇ സെന്‍സെക്‌സ് 350ലധികം പോയിന്റാണ് മുന്നേറിയത്  (36 minutes ago)

സ്വര്‍ണവിലയിൽ കുറവ്..  (48 minutes ago)

12​ ​മാ​വോ​യി​സ്റ്റു​ക​ളെ​ ​സു​ര​ക്ഷാ​സേ​ന​ ​വ​ധി​ച്ചു  (1 hour ago)

വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സിൽ നല്ല ലാഭം ഇന്ന് ലഭിക്കും.  (1 hour ago)

കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍....  (1 hour ago)

ലോക്ഭവൻ കേരളമെന്നാക്കി ബോർ‌ഡ് സ്ഥാപിച്ചു  (1 hour ago)

രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു  (1 hour ago)

രാഹുലിനെ പട്ടടയിൽ വച്ചാലും അമ്മമാർക്ക് രാഹുൽ മതി..! രാഹുലേ...മോനെ...ഞങ്ങൾ ഉണ്ട് ഡാ..! ഈ കളി ഞങ്ങൾ കുറെ കണ്ടതാ.. ദേ ഈ പോരാളി കസറി ...!  (2 hours ago)

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്...  (2 hours ago)

എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ അന്തരിച്ചു...  (2 hours ago)

ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്....‌‌  (3 hours ago)

ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക  (3 hours ago)

ഹൈദരാബാദിലെ അനധികൃത റോഹിംഗ്യകൾ  (3 hours ago)

Malayali Vartha Recommends