Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...


'വയറ്റിൽ കൊഴുപ്പടിഞ്ഞതുപോലെ സംശയമുണ്ട്..'പൂർണ ഗർഭിണിയായ പെൺകുട്ടിയുടെ മൊഴി ഡോക്ടർ വിശ്വസിച്ചില്ല..പിന്നാലെ പ്രസവം..ഡോക്ടറുടെ വെളിപ്പെടുത്തൽ..


കുന്നംകുളം കസ്റ്റഡി മർദനത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഫയൽ ഉടനടി എത്തണം എന്ന് ഉത്തരവ്..ഒരാഴ്ചക്കം നൽകാനാണ് ഡിജിപിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദേശം..

വമ്പന്‍ സ്രാവുകളെത്തേടി രണ്ട്‌ ആഭ്യന്തരമന്ത്രിമാര്‍, പരല്‍ മീനുകള്‍ക്ക്‌ എതിരേ പോലും സാക്ഷി പറയാനാളില്ല, പിന്നെ ഈ ആഭ്യന്തരമന്ത്രിമാരുടെ അങ്കം എന്തിന്‌!

04 MAY 2013 12:56 PM IST
മലയാളി വാര്‍ത്ത.

അങ്ങനെ ഒരിടവേളയ്‌ക്ക്‌ ശേഷം വമ്പന്‍ സ്രാവുകള്‍ കേരള രാഷ്‌ട്രീയത്തില്‍ വീണ്ടും സജീവമാകുകയാണ്‌. ഇതിന്‌ നേതൃത്വം നല്‍കുന്നത്‌ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളായ രണ്ട്‌ ആഭ്യന്തര മന്ത്രിമാരാണ്‌. ഒരാള്‍ നമ്മുടെ സംസ്ഥാന ആഭ്യന്തര വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും മറ്റേയാള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമാണ്‌. വിഷയം ടി.പി. വധവുമായി ബന്ധപ്പെട്ടതാണ്‌. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്‌ സി.പി.എമ്മിന്റെ ഉന്നത നേതാക്കളിടപെട്ടതു കൊണ്ടാണന്നാണ്‌ ചില കുശാഗ്ര ബുദ്ധിക്കാര്‍ ചിന്തിച്ചു. ഇടയ്‌ക്കൊക്കെ ചില ജില്ലാതല നേതാക്കന്മാരെ കുടുങ്ങി തിരുവഞ്ചൂര്‍ ബെസ്റ്റ്‌ മിനിസ്റ്ററായി കൈയ്യടി നേടിയതോടെ ഡല്‍ഹിയില്‍ നിന്നും മുല്ലപ്പള്ളി പാഞ്ഞെത്തി.
ഇതൊക്കെ വെറും പരല്‍ മീനുകളാണ്‌. വമ്പന്‍ സ്രാവുകള്‍ വരാനിരിക്കുന്നേ ഉള്ളൂ. പറയുന്നത്‌ വെറും കോണ്‍ഗ്രസുകാരനല്ല. ഇന്ത്യ ഭരിക്കുന്ന ആഭ്യന്തര സഹ മന്ത്രിയാണ്‌. തിരുവഞ്ചൂരും തലകുലുക്കി. സിപിഎമ്മിനാകെ പേടിയായി. വെറും ഒരാരോപണത്തിന്റെ പേരിലാണെങ്കിലും ഏതെങ്കിലും അറിയപ്പെടുന്ന ഒരു നേതാവിനെ പോലീസ്‌ പിടികൂടിയാല്‍ ടി.പി. വധത്തോടെ ഇമേജ്‌ നഷ്‌ടപ്പെട്ട പാര്‍ട്ടി കാണാക്കയത്തില്‍ വീണത്‌ തന്നെ.


രണ്ട്‌ ഉപതെരഞ്ഞെടുപ്പുകള്‍ പൂര്‍വ്വാധികം ജയത്തോടെ പര്യവസാനിച്ചതോടെ ടി.പി.യെ കോണ്‍ഗ്രസുകാരും കൈയ്യൊഴിഞ്ഞു. പാര്‍ട്ടിയിലും മുന്നണിയിലും തന്നെ പരല്‍ മീനുകള്‍ വമ്പന്‍ സ്രാവുകളായതോടെ പുറത്തു നിന്നുള്ള വമ്പന്‍ സ്രാവുകളെ നോക്കാന്‍ ആര്‍ക്ക്‌ സമയം. ഇടയ്‌ക്കിടയ്‌ക്ക്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആ വമ്പന്‍ സ്രാവുകളെ അന്വേഷിക്കുമെന്നുമാത്രം.
അങ്ങനെ ഒരു വര്‍ഷം കടന്നു പോയി. ടി.പി. വധത്തില്‍ പരല്‍ മീനുകള്‍ക്ക്‌ എതിരെ സാക്ഷി പറയാന്‍ പോലും ആരെയും കിട്ടിയില്ല. അപ്പോള്‍ ഇനി വമ്പന്‍ സ്രാവുകള്‍ക്ക്‌ ആര്‌ സാക്ഷി പറയുമോ എന്തോ.
ഇതിനിടയിലാണ്‌ ടി.പി. വധക്കേസ്‌ അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ധാരണയിലെത്തിയെന്ന ആരോപണം വന്നത്‌. അങ്ങനെയാണ്‌ മുല്ലപ്പള്ളിക്കും ഒരവസരം വന്നത്‌. വമ്പന്‍ സ്രാവുകള്‍ക്ക്‌ വേണ്ടി മുല്ലപ്പള്ളി ഒരിക്കല്‍ക്കൂടി വലയെറിയുകയാണ്‌.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ സിപിഎം കോണ്‍ഗ്രസ് ധാരണയുണ്ടെങ്കില്‍ അതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്‌. കേസില്‍ ദുര്‍ബല സാക്ഷികള്‍ കടന്നുകൂടുന്നത് എങ്ങിനെയെന്ന് കണ്ടെത്തണം. കൂറുമാറിയ സാക്ഷികള്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥതെ പരിഹസിക്കുകയാണ്. ടിപി വധം സിപിഎം നേതൃത്വത്തിന്റെ അറിവില്ലാതെ നടക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന രമയുടെയും ആര്‍എംപിക്കാരുടെയും ആവശ്യം ന്യായമാണ്. തനിക്കും അതേ അഭിപ്രായമാണുള്ളത്. ഗൂഢാലോചന നടത്തിയവരെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
മുള്ളപ്പള്ളി രാമചന്ദ്രന്‍ ആരെയാണ്‌ ലക്ഷ്യം വയ്‌ക്കുന്നതെന്ന്‌ തിരുവഞ്ചൂരിന്‌ നന്നായി ബോധ്യമായി. അട്ടിമറിയുണ്ടങ്കില്‍ അന്വേഷിക്കണമെന്നാണ്‌ തിരുവഞ്ചൂരും പറയുന്നത്‌. ടി.പി വധക്കേസിന്റെഅന്വേഷണം അട്ടിമറിക്കാന്‍ സിപിഎം കോണ്‍ഗ്രസ് ധാരണയില്ലെന്നും വമ്പന്‍ സ്രാവുകള്‍ കേസിലുണ്ടെന്ന് പറയുന്നവര്‍ തെളിവുനല്‍കണമായിരുന്നുവെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. 

രണ്ടും ആഭ്യന്തരമന്ത്രിമാര്‍. ഒരാളുടെ കൈയ്യില്‍ സിബിഐയും മറ്റെയാളുടെ കൈയ്യില്‍ കേരള പോലീസും ഉള്ളപ്പോഴാണ്‌ വമ്പന്‍ സ്രാവുകളുമായി വീണ്ടും ഇറങ്ങിയിരിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (16 minutes ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (27 minutes ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (29 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (32 minutes ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (48 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (53 minutes ago)

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തില  (58 minutes ago)

Haripad-hospital പ്രതികരണവുമായി ഡോക്ടർ  (1 hour ago)

പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...  (1 hour ago)

മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും ; നിർണായക ഉത്തരവുമായി ഹൈക്കോടതി  (1 hour ago)

Ramesh Chennithala കുന്നംകുളം കസ്റ്റഡി മർദ്ദനം;  (1 hour ago)

Congress Cyber Team POST കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ പോസ്റ്റ്  (1 hour ago)

സുഗതന്റെയും ലതയുടെയും സംസ്കാര ചടങ്ങിനിടെ ബഹളം ദഹിപ്പിക്കണ്ട..പട്ടടയിൽ നിന്ന് എടുത്ത് അവിടേയ്ക്ക്..മക്കൾ എത്തി  (1 hour ago)

KOZHIKODE അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്  (2 hours ago)

TAMIL NADU POLICE വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ പോലീസ്  (2 hours ago)

Malayali Vartha Recommends