Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്‍ സംസ്ഥാന പോലീസ് മേധാവി റ്റി.പി. സെന്‍കുമാറിനെ ബി ജെ പിയും കേന്ദ്രസര്‍ക്കാരും കൈവിട്ടു... കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച നമ്പി നാരായണനെതിരെ സെന്‍കുമാര്‍ പറഞ്ഞ മ്ലേഛമായ വാചകങ്ങളാണ് അദ്ദേഹത്തിന് വിനയായി തീര്‍ന്നത്

23 MARCH 2019 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മുന്‍ സംസ്ഥാന പോലീസ് മേധാവി റ്റി.പി. സെന്‍കുമാറിനെ ബി ജെ പിയും കേന്ദ്രസര്‍ക്കാരും കൈവിട്ടു. ഒരു വീണ്‍വാക്കാണ് സെന്‍കുമാറിനെ വലിയ തകര്‍ച്ചയിലെത്തിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച നമ്പി നാരായണനെതിരെ സെന്‍കുമാര്‍ പറഞ്ഞ മ്ലേഛമായ വാചകങ്ങളാണ് അദ്ദേഹത്തിന് വിനയായി തീര്‍ന്നത്. ബി ജെ പിയുടെ സമ്പൂര്‍ണ ആശീര്‍വാദത്തോടെയാണ് നമ്പി നാരായണന് പത്മവിഭൂഷണ്‍ നല്‍കിയത്. അദ്ദേഹം ജീവിതത്തില്‍ അനുഭവിച്ച പ്രതിസന്ധികള്‍ കണക്കിലെടുത്താണ് പരമോന്നത പുരസ്‌കാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനെതീരെയാണ് സെന്‍കുമാര്‍ സംസാരിച്ചത്.

നമ്പി നാരായണനെതിരെ സെന്‍കുമാര്‍ രംഗത്ത് വരുന്നതു വരെ അദ്ദേഹം ബിജെപിയുടെ സമുന്നത നേതാവായിരുന്നു. സെന്‍കുമാറിനെ ആറ്റിങ്ങലില്‍ മതിസരിപ്പിക്കാനും ബി ജെ പി ആലോചിച്ചിരുന്നു. നമ്പി നാരായണന്‍ വിവാദം ഉണ്ടായതോടെ സെന്‍കുമാറിനെ ബിജെ പി പാടേ ഉപേക്ഷിച്ചു. അതിന്റെ കൂടെയാണ് കേരള ഹൈക്കോടതിയും സെന്‍കുമാറിന് എതിരായത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ അംഗമായി നിയമിക്കാന്‍ തന്റെ ഫയല്‍ സുപ്രിംകോടതി ചീഫ്ജസ്റ്റീസിന് കൈമാറാന്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത് .

സെന്‍കുമാറിനെ നിയമിക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് പരിമിതമായ അധികാരം മാത്രമാണുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഐസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണനെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.

തന്റെ നിയമനം തടസപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം കേസെടുത്ത് അപമാനിക്കുകയാണെന്നും നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിക്കണമെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വാദം കണക്കിലെടുക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ തനിക്ക് അനുകൂലമായി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നതിന് സെന്‍കുമാര്‍ ചരടുവലിച്ചിരുന്നു ശ്രീധരന്‍ പള്ളയും കുമ്മനവും സെന്‍കുമാറിനെ സഹായിക്കുന്ന മൂഡിലായിരുന്നു . ശ്രീധരന്‍ പിള്ള സഹായിക്കാമെന്ന് സെന്‍കുമാറിന് വാഗ്ദാനം നല്‍കിയിരുന്നതാണ്. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം സഹായിച്ചില്ല. അദ്ദേഹത്തിന് സഹായിക്കാന്‍ കഴിയില്ലെന്നതാണ് സത്യം.

നരേന്ദ്രമോദിയും അമിത്ഷായുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് സെന്‍കുമാര്‍. പിണറായി സര്‍ക്കാര്‍ അദ്ദേഹത്തെ വേട്ടയാടിയപ്പോഴെക്കെ കേന്ദ്രം അദ്ദേഹത്തിന്റെ സഹായത്തിനെത്തിയിരുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ ചോദ്യം ചെയ്തപ്പോഴാണ് സെന്‍കുമാര്‍ കുഴപ്പത്തിലായത്.

സെന്‍കുമാര്‍ പത്മ പുരസ്‌കാരം ആഗ്രഹിച്ചിരുന്നുവെന്നും അത് കിട്ടാതെ വന്ന നിരാശയിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയതെന്നും കേള്‍ക്കുന്നുണ്ട്. ഇടതുപക്ഷമാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. അതു കൊണ്ടുതന്നെ അത്തരം പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഏതായാലും സെന്‍കുമാര്‍ സ്വയം കലമുടച്ചു എന്നു തന്നെ പറയേണ്ടി വരും. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends