Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ജയിക്കാനായി ജനിച്ചവര്‍... കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ സിപിഎം ഉയര്‍ത്തിവിട്ട കോലീബി സഖ്യത്തെ പൊളിച്ചടുക്കാന്‍ കോമാളി സഖ്യവുമായി സോഷ്യല്‍മീഡിയ; ജനങ്ങളുടെ വിഷയങ്ങള്‍ പറയാതെ വര്‍ഗീയത ചര്‍ച്ചയാക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമം പരാജയപ്പെടുന്നു

23 MARCH 2019 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

കിടിലന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍കൈ നേടി സിപിഎം വിജയ പ്രതീക്ഷയിലായിരുന്നു ആദ്യഘട്ടത്തില്‍. എന്നാല്‍ വടകരയില്‍ കെ. മുരളീധരന്‍ വന്നതോടെ സിപിഎമ്മിന്റെ മുട്ടു വിറച്ചു. ഉടന്‍ ജനകീയ പ്രശ്‌നങ്ങളെല്ലാം മാറ്റി കോലിബി സഖ്യമാണെന്ന് പ്രഖ്യാപിച്ചു. അതായത് കോണ്‍ഗ്രസും ലീഗും ബിജെപിയും തമ്മിലുള്ള സഖ്യമെന്നര്‍ത്ഥം. ഇതിലൂടെ ന്യൂനപക്ഷങ്ങളെ വര്‍ഗീയത പറഞ്ഞ് ഇളക്കുകയായിരുന്നു ശ്രമം. സി.പി.എം. ഉയര്‍ത്തിയ കോലീബി സഖ്യ ആരോപണത്തില്‍ കുരുങ്ങി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അജന്‍ഡ പോലും മാറുന്ന അവസ്ഥയായി. ബി.ജെ.പി.യെ സഹായിക്കുന്നത് സി.പി.എമ്മാണെന്ന് കോണ്‍ഗ്രസും രഹസ്യമായും പരസ്യമായുമുള്ളത് 'കോമാ' സഖ്യമാണെന്ന് ബി.ജെ.പി.യും ആരോപണവുമായെത്തി. ഇതോടെ തിരഞ്ഞെടുപ്പില്‍ ഉയരുമെന്നുറപ്പിച്ച ശബരിമല ഉള്‍പ്പെടെയുള്ള മറ്റു പ്രചാരണ വിഷയങ്ങള്‍ക്ക് താത്കാലികമായെങ്കിലും മാറ്റംവന്നു. ബി.ജെ.പി.യുമായി സഖ്യമുണ്ടെന്നത് ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്ന കണക്കുകൂട്ടലും ഇടത് വലത് മുന്നണികള്‍ക്കുണ്ട്.

അതേസമയം ഇതിനെയെല്ലാം വെല്ലുന്ന ഒരാരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ബിജെപിക്കാര്‍ ഉന്നയിക്കുന്നത്. കോമാളി സഖ്യം അഥവാ കോമാലീ സഖ്യം. അതായത് കോണ്‍ഗ്രസ് മാര്‍സിസ്റ്റ് ലീഗ് സഖ്യം. ലീഗിന്റെ 'ലീ' ഇംഗ്ലീഷില്‍ ഉച്ചരിക്കുമ്പോള്‍ 'ളി'യും ആകാമല്ലോ എന്നാണ് അവര്‍ പറയുന്നത്. അങ്ങനെയാണ് കോമാളി സഖ്യം ക്ലച്ച് പിടിക്കുന്നത്. ഇതിലൂടെ നേടുന്ന മേല്‍ക്കൈയ്യിലൂടെ വീണ്ടും ശബരിമല വിഷയം ഉയര്‍ത്താമെന്നാണ് കരുതുന്നത്.

ഇങ്ങനെ കോലീബിയും കോമാളിയും തെരഞ്ഞെടുപ്പില്‍ നിറയുകയാണ്. അഞ്ചുമണ്ഡലങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് ബി.ജെ.പി. രഹസ്യധാരണയുണ്ടെന്ന് പ്രഖ്യാപിച്ചത്. കണ്ണൂര്‍, വടകര, കോഴിക്കോട്, കൊല്ലം, എറണാകുളം എന്നിവയായിരുന്നു ഇത്. ഇതില്‍ എറണാകുളം ഒഴികെ നാലുമണ്ഡലവും സി.പി.എമ്മിനെ സംബന്ധിച്ച് പ്രധാനമാണ്. ഇടത് അടിത്തറ ശക്തമായിട്ടും ലോക്‌സഭയിലേക്ക് ഇടതുമുന്നണിയെ കൈവിട്ട മണ്ഡലങ്ങളാണിത്. ഇവ ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. അതിനുള്ള കരുതല്‍ തുടക്കത്തിലേ സി.പി.എം. സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്ബി.ജെ.പി. രഹസ്യസഖ്യമുയര്‍ത്തി അവരുടെ പ്രചാരണക്യാമ്പില്‍ അങ്കലാപ്പുണ്ടാക്കാനും എല്‍.ഡി.എഫ്. അണികളില്‍ ജാഗ്രതയുണ്ടാക്കാനുമാണ് സി.പി.എം. ലക്ഷ്യം.

എറണാകുളത്ത് പി. രാജീവ് എന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെയിറക്കി പിടിക്കാനൊരുങ്ങുകയാണ്. ഇവിടെ ബി.ജെ.പി.യിലെ ഹിന്ദുവോട്ടിലും സീറ്റുനിഷേധിക്കപ്പെട്ട കെ.വി. തോമസ് ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ യു.ഡി.എഫ്. വോട്ടിലും വിള്ളലുണ്ടാക്കാനുള്ള ശ്രമമാണ് മറ്റൊന്ന്. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് റോളില്ലെന്ന പ്രചാരണത്തിനും ശബരിമല ആയുധമാക്കാനുള്ള ബി.ജെ.പി. ശ്രമത്തിനും താത്കാലികമായി തടയിടാനും സി.പി.എമ്മിന്റെ 'രഹസ്യസഖ്യ' വാദത്തിനായി. മാത്രവുമല്ല, ബി.ജെ.പി.യിലേക്ക് ചേക്കേറുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന പ്രചാരണത്തെ ഉറപ്പിക്കാനും സി.പി.എമ്മിന് കഴിഞ്ഞു. ഈ വിഷയം സജീവചര്‍ച്ചയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.

കോടിയേരിയുടെ ആരോപണത്തെ അതേരീതിയില്‍ തിരിച്ചടിച്ചാണ് കോണ്‍ഗ്രസ് നേതാക്കളും 'രഹസ്യസഖ്യ' ആരോപണമുയര്‍ത്തിയത്. പഴയ ജനതാപാര്‍ട്ടി ബന്ധം ഓര്‍മപ്പെടുത്തി ഉമ്മന്‍ചാണ്ടിയും സി.പി.എമ്മില്‍നിന്ന് ബി.ജെ.പി.യിലേക്ക് ചേക്കേറിയവരെ ഓര്‍മപ്പെടുത്തി രമേശ് ചെന്നിത്തലയും സംവാദത്തിന് വെല്ലുവിളിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും കോടിയേരിയുടെ ആരോപണത്തെ പ്രതിരോധിച്ചു. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ ഗ്രൂപ്പുതര്‍ക്കം താത്കാലികമായി മായ്ക്കാന്‍ കഴിഞ്ഞുവെന്നത് കോണ്‍ഗ്രസിനും ആശ്വാസമായി.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഇടതുമുന്നണി മൂന്നാംസ്ഥാനത്തേക്ക് മാറിയത് കോണ്‍ഗ്രസിന് വോട്ടുമറിച്ചതുകൊണ്ടാണെന്ന ആരോപണമാണ് ബി.ജെ.പി. കോണ്‍ഗ്രസ്മാര്‍ക്‌സിസ്റ്റ് (കോമാ) സഖ്യത്തിന് തെളിവായി നിരത്തുന്നത്. വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച കുമ്മനം രാജശേഖരനാണ് ഇതുന്നയിച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പംനിന്ന് അതിജീവനത്തിന് ശ്രമിക്കുന്ന സി.പി.എമ്മിന് ബി.ജെ.പി.യെ തോല്‍പ്പിക്കാന്‍ പ്രത്യുപകാരം ചെയ്‌തേ ഒക്കൂവെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്.

ന്യൂനപക്ഷ വോട്ടുകളിലുണ്ടാകുന്ന അടിയൊഴുക്കാണ് 'രഹസ്യസഖ്യ' ആരോപണത്തിന്റെ അടിസ്ഥാനം. ഇടത്‌വലതു മുന്നണികള്‍ ബി.ജെ.പി.യെ ചൂണ്ടി രഹസ്യധാരണ ആരോപിക്കുമ്പോള്‍ ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാകും. ആരുടെ വാദമാണ് വിശ്വാസ്യമെന്നതിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷവോട്ടുകള്‍ മറിയും. ഈ കണക്കുകൂട്ടലാണ് മറ്റ് പ്രചാരണവിഷയങ്ങള്‍ മാറിയാലും ആരോപണത്തിന് അടിയും തടയുമായി ഇരുമുന്നണിയിലെയും നേതാക്കള്‍ രംഗത്തിറങ്ങാന്‍ കാരണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (12 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (26 minutes ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (36 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (51 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (57 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (1 hour ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (3 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (6 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends