തുഷാറിനെ സമ്മര്‍ദ്ദത്തിലാക്കി മത്സരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ബി.ജെ.പി നേതൃത്വത്തിന് അതിലും വലിയ സമ്മര്‍ദ്ദം, തൃശൂരില്‍ മത്സരിക്കാം തോറ്റാല്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് തുഷാറിന്റെ ഉപാധി

തുഷാറിനെ സമ്മര്‍ദ്ദത്തിലാക്കി മത്സരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ബി.ജെ.പി നേതൃത്വത്തിന് അതിലും വലിയ സമ്മര്‍ദ്ദം. തൃശൂരില്‍ മത്സരിക്കാം തോറ്റാല്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് തുഷാറിന്റെ ഉപാധി. എന്നാല്‍ ബി.ജെ.പി ദേശീയനേതൃത്വം ഇക്കാര്യം അംഗീകരിച്ചില്ലെന്നാണ് സൂചന. ശബരിമല സമരത്തിലൂടെ ബി.ജെ.പിയുടെ ശ്രദ്ധാകേന്ദ്രമായി മാറിയ കെ.സുരേന്ദ്രനെ തൃശൂരില്‍ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. സുരേന്ദ്രനെ വെട്ടാന്‍ ശ്രീധരന്‍പിള്ള ആ സീറ്റ് ബിഡിജെഎസിന് നല്‍കുകയായിരുന്നു. അതിന് കൊടുക്കേണ്ടിവരുന്നത് വലിയ വിലയാണ്. തൃശൂരില്‍ ടി.എന്‍ പ്രതാപന്‍ യു.ഡി.എഫിനും രാജാജി മാത്യു എല്‍.ഡി.എഫിനും വേണ്ടി രംഗത്തിറങ്ങിയപ്പോള്‍ എന്‍.ഡി.എയ്ക്ക് ഇതുവരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായിട്ടില്ല. അതില്‍ പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.
സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി തുഷാര്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്. മുമ്പും ബിഡിജെഎസിന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ ബി.ജെ.പി കേന്ദ്രനേതൃത്വം വഴങ്ങിയിട്ടില്ല. കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പോലും നല്‍കിയില്ല. തുടര്‍ന്നാണ് വെള്ളാപ്പള്ളി ബി.ജെ.പിയുമായി അകന്നത്. ബി.ഡി.ജെ.എസിന്റെ നേതൃസ്ഥാനത്ത് നിന്നും അദ്ദേഹം മാറിനിന്നു. തുടര്‍ന്നാണ് തുഷാര്‍ യോഗം ഭാരവാഹിയായി ഇരുന്നുകൊണ്ട് മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. അത് തന്നെ വലിയ തന്ത്രമായിരുന്നെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തുഷാര്‍ മത്സരിക്കില്ലെന്ന് ആദ്യമേ പറയുകയും ബി.ജെ.പി നിര്‍ബന്ധിച്ച് കളത്തിലിറക്കുമ്പോള്‍ തോറ്റാല്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുകയും ചെയ്യുക.
താനില്ലെങ്കിലും തൃശൂരില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നും മത്സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു. കഴിഞ്ഞതവണ ബി.ജെ.പി ഒരു ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലമാണ് തൃശൂര്‍. ഇത്തവണ അതിലേറെ വോട്ട് പിടിക്കാനാകുമെന്ന് ജില്ലാ നേതൃത്വത്തിന് ഉറപ്പുണ്ട്. അതിനാല്‍ സീറ്റ് കൈമാറിയതില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഈഴവ വോട്ടുകള്‍ കൂടുതലുള്ള തൃശൂരില്‍ തുഷാറിനേക്കാളും സ്വാധീനമുള്ള നേതാവാണ് കെ.സുരേന്ദ്രന്‍. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല. തൃശൂരോ, പത്തനംതിട്ടയോ നല്‍കാതെ മത്സരിക്കാനില്ലെന്ന നിലപാടിലാണ് സുരേന്ദ്രന്‍.
കേരളത്തില്‍ നിന്ന് ബി.ജെ.പി നേതാക്കളില്‍ വി.മുരളീധരന് മാത്രമാണ് ദേശീയനേതൃത്വം രാജ്യസഭാ സീറ്റ് നല്‍കിയത്. സുരേഷ്‌ഗോപിക്കും ഇന്നലെ വന്ന കണ്ണന്താനത്തിനും സീറ്റ് നല്‍കിയതില്‍ മറ്റ് നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. പണിയെടുക്കുന്ന നേതാക്കള്‍ക്ക് പകരം ജനങ്ങളെ ആകര്‍ഷിക്കാന്‍ ഏതെങ്കിലും പ്രമുഖന് സ്ഥാനമാനങ്ങള്‍ നല്‍കുന്നത് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഊര്‍ജ്ജം കെടുത്തുമെന്നാണ് ആക്ഷേപം. ആറ്റിങ്ങലിലേക്ക് ടി.പി സെന്‍കുമാറിനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും നമ്പിനാരായണന് എതിരെ പ്രസ്താവന നടത്തിയത് കൊണ്ടുമാത്രമാണ് ഒഴിവാക്കിയത്. ഇല്ലായിരുന്നെങ്കില്‍ ശോഭാസുരേന്ദ്രന് ആറ്റിങ്ങല്‍ സീറ്റ് ലഭിക്കുമായിരുന്നില്ല.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























