Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

റാഫേല്‍ ഇടപാടിലെ അഴിമതി ഓരോന്നായി പുറത്ത് വന്നതിലൂടെ കോണ്‍ഗ്രസ് നേടിയ മേല്‍ക്കൈ പുല്‍വാമാ ആക്രമണത്തിലൂടെയും അതിനെ ബാലക്കോട്ട് തിരിച്ചടിയിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും നോര്‍ത്തിന്ത്യയില്‍ തിരിച്ച് പിടിച്ചതോടെ രാഹുല്‍ ദക്ഷിണേന്ത്യയിലേക്ക്

23 MARCH 2019 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍

റാഫേല്‍ ഇടപാടിലെ അഴിമതി ഓരോന്നായി പുറത്ത് വന്നതിലൂടെ കോണ്‍ഗ്രസ് നേടിയ മേല്‍ക്കൈ പുല്‍വാമാ ആക്രമണത്തിലൂടെയും അതിനെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ബാലക്കോട്ട് തിരിച്ചടിയിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും നോര്‍ത്തിന്ത്യയില്‍ തിരിച്ച് പിടിച്ചിരിക്കുകയാണ്. അതിനെ മറികടക്കാന്‍ കോണ്‍ഗ്രസ് വാര്‍റൂമില്‍ ഉരുത്തിരിഞ്ഞ തന്ത്രമാണ് രാഹുല്‍ഗാന്ധിയുടെ ദക്ഷിണേന്ത്യന്‍ മാസ് എന്‍ട്രി. ദക്ഷിണേന്ത്യയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള വയനാട്ടില്‍ മത്സരിക്കുന്നതോടെ ദക്ഷിണേന്ത്യയില്‍ നിന്നൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യക്തമായ കോണ്‍ഗ്രസ് ആധിപത്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇതിനെ ബി.ജെ.പി എങ്ങനെ നേരിടും എന്ന് കാത്തിരുന്ന് കാണാം. 

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഇപ്പോള്‍ അത്ര ശക്തമല്ല. കര്‍ണാടകത്തില്‍ ജനതാദളിന് പിന്തുണ നല്‍കി കോണ്‍ഗ്രസാണ് ഭരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഡി.എം.കെ തരംഗം ഉണ്ടാകുമെന്ന് വ്യക്തമായ സൂചനയുണ്ട്. രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്‍ നേരത്തെ പ്രഖ്യാപിച്ചുകഴിഞ്ഞു. ആന്ധ്രയില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ചന്ദ്രബാബു നായിഡുവാണ് മുഖ്യമന്ത്രി. എന്നാല്‍ തെലുങ്കാനയിലെ ടി.ആര്‍.എസ് നയം വ്യക്തമാക്കിയിട്ടില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഉള്ള മേല്‍ക്കോയ്മ മുതലെടുക്കാനായാല്‍ അധികാരം തിരിച്ച് പിടിക്കുന്നതിന് കോണ്‍ഗ്രസിന് വലിയ പ്രയാസമുണ്ടാകില്ല. ബാലക്കോട്ടിലെ ആക്രമണത്തെ തുടര്‍ന്ന് ലോക മാധ്യമങ്ങളില്‍ ഇന്ത്യയ്‌ക്കെതിരെ ചില വാര്‍ത്തകള്‍ വന്നിരുന്നു. അത് കോണ്‍ഗ്രസ് ആയുധമാക്കിയത് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

ബാലക്കോട്ടെ ആക്രമണത്തില്‍ 300ലധികം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. എന്നാല്‍ അവിടെ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ജയ്‌ഷെമുഹമ്മദ് ക്യാമ്പിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്നും അതിന് അടുത്തുള്ള പൈന്‍മരതോട്ടത്തിലാണ് ഇന്ത്യന്‍ വ്യോമസേന ആയിരം കിലോ ബോംബിട്ടെന്നും ന്യൂയോര്‍ക്ക്‌ടൈംസ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണം നടക്കും മുമ്പും ശേഷവും ബാലക്കോട്ടിലെ ഭീകരക്യാമ്പിന് യാതൊന്നും സംഭവിച്ചില്ലെന്ന സാറ്റലൈറ്റ് ചിത്രം റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ പുറത്ത് വിട്ടിരുന്നു. അതും കോണ്‍ഗ്രസ് ആയുധമാക്കിയിരുന്നു. കാവല്‍ക്കാരന്‍ തന്നെ കള്ളനാകുന്ന എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ഗാന്ധി പരിഹസിച്ചു. 

അതോടെ താന്‍ കാവല്‍ക്കാരനാണെന്നും സൈന്യത്തെ രാഹുലും കോണ്‍ഗ്രസും അപമാനിക്കുകയാണെന്നും മോദി തിരിച്ചടിച്ചു. മേ ഭീ ചൗക്കിദാര്‍ എന്ന ടാഗ് മോഗദി പ്രചരണത്തിന് ഏറ്റെടുക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പാക്കിസ്ഥാന് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രചരിപ്പിച്ചു. അത് കോണ്‍ഗ്രസിന് വലിയതോതില്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. മാത്രമല്ല കോണ്‍ഗ്രസ് വാര്‍ റൂമിലെ പ്രധാനിയായിരുന്ന ടോംവടക്കന്‍ ബി.ജെ.പിയില്‍ പോവുകയും ചെയ്തു. അതോടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പൊളിച്ചെഴുതുകയായിരുന്നു കോണ്‍ഗ്രസ്. അതില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളായ എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, ചെന്നിത്തല എന്നിവര്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. മുസ്്‌ലിംലീഗ് രാഹുല്‍ഗാന്ധി വരണമെന്ന് ആദ്യമേ ആവശ്യപ്പെട്ടിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (11 minutes ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (32 minutes ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (54 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (1 hour ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (1 hour ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (6 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (6 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (6 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (6 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (7 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (7 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (7 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (8 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (9 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (10 hours ago)

Malayali Vartha Recommends