Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം മണ്ഡലത്തില്‍ സിറ്റിംഗ് എംപിയായ കോണ്‍ഗ്രസിന്‍റെ ശശി തരൂരിനെ തറപറ്റിക്കാന്‍ ബിജെപി പുറത്തെടുത്ത തുറുപ്പു ചീട്ടാണ് കുമ്മനം..

04 APRIL 2019 07:46 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പക്കുന്നതിനെതിരെയുള്ള സമരം ശക്തമായപ്പോള്‍ കേരളത്തിലെ വിശ്വാസികള്‍ ഒന്നടങ്കം പറഞ്ഞു, കുമ്മനം വന്നാല്‍ ജയിക്കും. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തിരുവനന്തപുരത്തെ വോട്ടര്‍മാരും പറഞ്ഞു, കുമ്മനം വന്നാല്‍ ജയിക്കും. ഇതാണ് കുമ്മനം രാജശേഖരന്‍ എന്ന പൊതുപ്രവര്‍ത്തകനിലുള്ള കേരളീയരുടെ വിശ്വാസം.

കര്‍മ്മ പഥത്തില്‍ കാലിടറാതെ ഏറ്റെടുത്തതെല്ലാം, അത് സേവനമായാലും സമരമായാലും സംഘാടനം ആയാലും പൂര്‍ണവിജയത്തിലെത്തിച്ച കര്‍മ്മയോഗി..ഏറ്റെടുക്കുന്ന ഓരോ പ്രവൃത്തിയിലും ആത്മാര്‍ത്ഥതയുടെ കയ്യൊപ്പ് പതിപ്പിച്ച കറകളഞ്ഞ രാഷ്ട്രീയ നേതാവ് ..കുമ്മനം രാജശേഖരനെക്കുറിച്ച് എതിരാളികൾക്ക് പോലും മറിച്ചൊരഭിപ്രായമില്ല ..

തിരുവനന്തപുരം മണ്ഡലത്തില്‍ സിറ്റിംഗ് എംപിയായ കോണ്‍ഗ്രസിന്‍റെ ശശി തരൂരിനെ തറപറ്റിക്കാന്‍ ബിജെപി പുറത്തെടുത്ത തുറുപ്പു ചീട്ടാണ് കുമ്മനം..രാജശേഖരനിലെ പൊതുപ്രവര്‍ത്തകനെ ഉണര്‍ത്തിയെടുത്തത് കുമ്മനം ഗ്രാമത്തിലെ എന്‍എസ്എസ് ഹൈസ്‌കൂളാണ് . കുമ്മനം നായര്‍ സമാജം സ്‌കൂള്‍ എന്‍എസ്എസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങില്‍ സംഘാടകനായി പ്രവര്‍ത്തിച്ചതു രാജശേഖരൻ എന്ന വിദ്യാർത്ഥിയായിരുന്നു. അന്ന് വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് പ്രസംഗിച്ച രാജശേഖരനിലെ സംഘാടകനെ തിരിച്ചറിഞ്ഞത് യുഗപ്രഭാവനായ സാക്ഷാല്‍ മന്നത്ത് പത്മനാഭനായിരുന്നു.

അരികെ വിളിച്ച് മികച്ച പൊതുപ്രവര്‍ത്തകനാകണം എന്ന് അനുഗ്രഹിക്കുകയും എന്‍എസ്എസിന്റെ കനകജൂബിലി ആഘോഷങ്ങളില്‍ വോളണ്ടിയറായി നിയോഗിക്കുകയും ചെയ്തു. ആ അനുഗ്രഹം വെറുതെ ആയില്ല .. ആ വിദ്യാർത്ഥി ഇന്ന് കുമ്മനം രാജശേഖരൻ എന്ന വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ ശ്രദ്ധേയ നേതാവ് ആയി മാറി ഇരിക്കുന്നു.

ജനങ്ങളോടൊപ്പം സഞ്ചരിച്ച് അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും നേരിട്ട് അറിഞ്ഞ് അവ പരിഹരിക്കുന്നതിന് കുമ്മനത്തിനുള്ള കഴിവ് എതിരാളികൾ പോലും സമ്മതിച്ചു തരും. ദീപികയില്‍ സബ് എഡിറ്ററായിട്ടാണ് കുമ്മനം ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

കേരളദേശം, കേരള ഭൂഷണം, കേരള ധ്വനി, രാഷ്ട്ര വാര്‍ത്ത എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചു. ജന്മഭൂമിയുടെ എഡിറ്റര്‍, മാനേജിംഗ് എഡിറ്റര്‍, മാനേജിംഗ് ഡയറക്ടര്‍, ചെയർമാൻ തുടങ്ങിയ ചുമതലകളും വഹിച്ചു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി ലഭിച്ചതോടെ പത്രപ്രവര്‍ത്തനത്തിന് താല്‍ക്കാലിക അവധി നല്‍കി.

വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി ആ ധര്‍മധാരയ്ക്കൊപ്പം ചേര്‍ന്ന കുമ്മനം രാജശേഖരന്‍ 1982ല്‍ സന്ന്യാസി ശ്രേഷ്ഠന്മാരുടെ നേതൃത്വത്തില്‍ നടന്ന സമന്വയ പഥയാത്രയിലും 1983ല്‍ നടന്ന വിശാലഹിന്ദു സമ്മേളനത്തിലും പാലിയം വിളംബരത്തിലും ഗീതാജ്ഞാന യജ്ഞങ്ങളിലും ഒട്ടനവധി ധര്‍മ ജാഗരണ പ്രവര്‍ത്തനങ്ങളിലും സംയോജകനായും സംഘാടകനായുമൊക്കെ നിറഞ്ഞുനിന്നു.

നിലയ്ക്കലിന്റെ പൈതൃകം നിലനിര്‍ത്തുവാനുള്ള പ്രക്ഷോഭത്തിലും തൃശ്ശൂരിനടുത്ത് പാലാഴി ക്ഷേത്രത്തിലെ അയിത്താചരണത്തിനെതിരെയും ഇളവൂര്‍ തൂക്കത്തിലെ അനാചാരങ്ങള്‍ക്കെതിരെയും പൊരുതിയത് കുമ്മനത്തിന്റെ സാമൂഹ്യ നവോത്ഥാന പോരാട്ടങ്ങളുടെ ആദ്യകാല കാഴ്ചകളാണ്.

പൊതുപ്രവര്‍ത്തനനിരതമായ ജീവിതചര്യയില്‍ സര്‍ക്കാര്‍ ജോലിയോട് വേണ്ടത്ര നീതി പുലര്‍ത്താനാകുന്നില്ല എന്ന തോന്നലുണ്ടായപ്പോള്‍ എഫ്‌സിഐയിലെ ജോലി രാജിവച്ചു. ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ഈസ്റ്റില്‍നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി.

അപ്രതീക്ഷിതമായിട്ടാണെങ്കിലും അംഗീകാരമായി കുമ്മനത്തെ തേടിയെത്തിയതായിരുന്നു ഗവര്‍ണര്‍ പദവി. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, ധാര്‍മിക മേഖലകളില്‍ നിന്ന് ലഭിച്ച ജീവിതാനുഭവങ്ങളുമായിട്ടാണ് കുമ്മനം മിസോറാമിലെത്തിയത്.

ജനങ്ങളെ കേള്‍ക്കുന്നതിനോ അവരുടെ പരാതികള്‍ പരിഹരിക്കുന്നതിനോ പ്രോട്ടോക്കോള്‍ തടസ്സമാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന കുമ്മനം പൊതുപരിപാടികളില്‍ പദവിയുടെ അലങ്കാരമില്ലാതെ ജനങ്ങളിലൊരാളായി മാറി. ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തവും ഭംഗിയായി പൂര്‍ത്തിയാക്കി. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നിറഞ്ഞ സംതൃപ്തിയോടെ പടിയിറങ്ങി. ഇപ്പോൾ വീണ്ടും ജനസേവകനായി ജനങ്ങള്‍ക്കിടയിലേക്ക്.തിരുവനന്തപുരത്ത് അനന്തപദ്മനാഭന്റെ മണ്ണിൽ താമര വിരിയിക്കാൻ കുമ്മനം എത്തിയിരിക്കുന്നു..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends