Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരമുറപ്പിക്കുമെന്ന് ബിനീഷ് കോടിയേരി

03 MAY 2026 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

വികസനത്തിന്റെ രാഷ്ട്രീയം കരുത്തായി എൽ.ഡി.എഫ് എം.എൽ.എമാർ കഴിഞ്ഞ വർഷങ്ങളിൽ ഓരോ മണ്ഡലത്തിലും നടത്തിയ സമാനതകളില്ലാത്ത പ്രകടനമാണ് ഈ വിജയത്തിന്റെ അടിത്തറ.ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരമുറപ്പിക്കുമെന്ന് ബിനീഷ് കോടിയേരി . ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-

തൂക്കി ചുവന്ന കരങ്ങളോടെ… കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും. കേരളം കാത്തിരുന്ന ആ വിധിദിനം മെയ് 4-ന് എത്തുകയാണ്. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ, ജനമനസ്സുകൾ എങ്ങോട്ടാണെന്ന് വ്യക്തമാണ്. എല്ലാ കണക്കുകൂട്ടലുകളെയും ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) കേരളത്തിൽ വീണ്ടും അധികാരമുറപ്പിക്കുകയാണ്. കുറഞ്ഞത് 76 സീറ്റുകൾ നേടി എൽ.ഡി.എഫ് തന്നെ ഈ നാടിനെ നയിക്കും.

എന്തുകൊണ്ടാണ് ഇടതുപക്ഷത്തിന് ഈ ആത്മവിശ്വാസം? ഈ തിരഞ്ഞെടുപ്പിനെ വെറുമൊരു മത്സരമായി കാണാൻ കഴിയില്ല. 2006 മുതൽ 2021 വരെയുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് തുടർച്ചയായി വിജയിച്ച 57 സുരക്ഷിത മണ്ഡലങ്ങൾ നമുക്കിടയിലുണ്ട്. ഈ കോട്ടകൾ ഇളക്കാൻ ആർക്കും കഴിയില്ലെന്ന് ചരിത്രം തെളിയിച്ചതാണ്. ഈ ഉറച്ച 57 സീറ്റുകൾക്കൊപ്പം, ഭരണത്തുടർച്ച ആഗ്രഹിക്കുന്ന ജനവിഭാഗങ്ങൾ നൽകുന്ന മറ്റ് സീറ്റുകളും കൂടി ചേരുമ്പോൾ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം 76 കടക്കുമെന്ന് ഉറപ്പാണ്.

വികസനത്തിന്റെ രാഷ്ട്രീയം കരുത്തായി എൽ.ഡി.എഫ് എം.എൽ.എമാർ കഴിഞ്ഞ വർഷങ്ങളിൽ ഓരോ മണ്ഡലത്തിലും നടത്തിയ സമാനതകളില്ലാത്ത പ്രകടനമാണ് ഈ വിജയത്തിന്റെ അടിത്തറ. നാടിന്റെ മുക്കിലും മൂലയിലും വികസനമെത്തിക്കാൻ അവർക്ക് സാധിച്ചു. അടിസ്ഥാന സൗകര്യ വികസനം മുതൽ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ കുതിച്ചുചാട്ടം വരെ ജനങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. തങ്ങളുടെ പ്രതിനിധി കൂടെയുണ്ടെന്ന ജനങ്ങളുടെ ഉറച്ച വിശ്വാസമാണ് ഇത്തവണയും വോട്ടായി മാറിയിരിക്കുന്നത്.

ക്ഷേമപദ്ധതികൾ ഹൃദയങ്ങളിൽ ചേക്കേറിയതാണ് , വീട്ടമ്മമാർക്ക് കൈതാങ്ങ്, സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്താൻ സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ എന്നിവ എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ച് 35 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള വീട്ടമ്മമാർക്ക് സർക്കാർ നൽകിയ 1000 രൂപ ധനസഹായം ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകിയത്. വികസനത്തിനൊപ്പം ക്ഷേമവും ഉറപ്പാക്കുന്ന ഒരു സർക്കാരിനെ നെഞ്ചേറ്റാൻ കേരളത്തിലെ വോട്ടർമാർ മറക്കില്ല എന്നതിന്റെ തെളിവായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലം.

തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തന്നെ ചിട്ടയായ പ്രവർത്തനത്തിലൂടെ എൽ.ഡി.എഫ് ബഹുദൂരം മുന്നിലെത്തിയിരുന്നു. മറുവശത്ത്, സീറ്റ് വിഭജനത്തെ ചൊല്ലിയും നേതൃത്വത്തെ ചൊല്ലിയും യു.ഡി.എഫിനുള്ളിൽ നടന്ന ആഭ്യന്തര കലഹങ്ങൾ ജനങ്ങളെ കോൺഗ്രസിൽ നിന്ന് അകറ്റി. തിരഞ്ഞെടുപ്പിന്റെ പാതിവഴിയിൽ പ്രതിപക്ഷം ചില ഒത്തുതീർപ്പുകൾക്ക് ശ്രമിച്ചെങ്കിലും, വികസനത്തിന്റെ തുടർച്ച ആഗ്രഹിക്കുന്ന വോട്ടർമാർ കൃത്യമായ നിലപാട് സ്വീകരിച്ചു കഴിഞ്ഞു.

ഭരണവിരുദ്ധ വികാരമല്ല, മറിച്ച് ഭരണാനുകൂല വികാരമാണ് കേരളത്തിൽ ആഞ്ഞടിക്കുന്നത്. ഈ നാട് കണ്ട ഏറ്റവും വലിയ വികസന മുന്നേറ്റങ്ങൾ ഇനിയും തുടരേണ്ടതുണ്ട്. അതിനായി നമുക്ക് കാത്തിരിക്കാം,
മെയ് 4-ന്റെ ആ വിജയവാർത്തയ്ക്കായി! നവകേരളത്തിനായി.. ജനക്ഷേമത്തിനായി.. വീണ്ടും എൽ.ഡി.എഫ്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 minute ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം...  (15 minutes ago)

ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും...  (28 minutes ago)

  ശബരിമലയിൽ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്രയ്ക്കായി പ്രത്യേക സർവീസുകൾ  (57 minutes ago)

80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം.... പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി, ധീരസ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്  (1 hour ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (1 hour ago)

80-ാം സ്വാതന്ത്ര്യദിന നിറവില്‍ 78 സൈനികര്‍ക്ക് ധീരതാ പുരസ്‌കാരങ്ങള്‍...!പാകിസ്താന് അവസാന മുന്നറിയിപ്പ്...!!  (1 hour ago)

  ഇൻഡോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി  (1 hour ago)

ശൗര്യ ചക്ര മേജര്‍ തരുണ്‍ വാസുദേവന് , കീര്‍ത്തിചക്ര ഒമ്പതു പേര്‍ക്ക്; രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല... ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്, ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നു  (2 hours ago)

ഭരണഘടനാ ബാഹ്യ ഇടപെടലുകളിൽ നിന്ന് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ കടമ; ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും വലിയ വെല്ലുവിളിക  (2 hours ago)

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്തിറക്കി... വിവിധ സേനകളിലായി സ്‌തുത്യർഹ സേവനം കാഴ്‌ചവച്ച 282 പേർക്കാണ് മെഡൽ  (2 hours ago)

ഖനന അവകാശങ്ങളിലും ധാതുവിഭവങ്ങളടങ്ങിയ ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അവകാശത്തെ തടയുന്നത് സംസ്ഥാനങ്ങളുടെ താല്പര്യത്തിനെതിരെയുള്ള കടന്നുകയറ്റം; ആഞ്ഞടിച്ച്  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 78 കേസുകളിലായി 84 പേര്‍ കൂടി അറസ്റ്റിൽ; 9696 അറസ്റ്റുകൾ രേഖപ്പെടുത്തി; 43 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (2 hours ago)

ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ധനകാര്യത്തിലും വൻ മുന്നേറ്റം തേടിയെത്തുന്ന രാശികൾ!  (2 hours ago)

Malayali Vartha Recommends