സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങിയതായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ. രാഹുൽ ഫേസ്ബുക്കിൽ പങ്കു വച്ച വീഡിയോ ഇങ്ങനെ;- ലക്ഷ്മിയമ്മയ്ക്കും പൊന്നു അമ്മയ്ക്കും ശിവാനി മോൾക്കും ഇൻഡൽ ചെയർമാൻ മോഹനേട്ടൻ വീട് കൈമാറി… പാലക്കാട് MLA എന്ന നിലയിൽ ഏറ്റവും സന്തോഷം നല്കിയത് ഇവരുടെ ചിരികളാണ്… ഈ ചിരി തുടരും, സ്മൈലും
പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് ‘സ്മൈൽ ഭവനം’ പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്. വോട്ട് ചോദിക്കാൻ പോയപ്പോൾ ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ കിടക്കുന്ന മനുഷ്യരെ കണ്ടതാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു എംഎൽഎ ആയാൽ എന്ത് ചെയ്യുമെന്നായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് ആളുകൾ ചോദിച്ചത്.
വീടില്ലാത്തവർക്ക് വീടുവച്ചുകൊടുക്കുമെന്നാണ് അന്ന് രാഹുൽ പറഞ്ഞത്. വോട്ട് തേടി പോയ സമയത്ത് ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ ആളുകൾ കിടക്കുന്നത് കണ്ടിരുന്നെന്നും ഇതാണ് സ്മൈൽ പദ്ധതിക്ക് പ്രചോദനമായതെന്നും രാഹുൽ മാങ്കൂട്ടത്തിൽ മുൻപ് പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















