ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ലഭിച്ചത് 303 നാമനിര്‍ദേശപത്രിക... സൂക്ഷ്മപരിശോധന ഇന്ന് നടക്കും, ഏപ്രില്‍ എട്ടാണ് പിന്‍വലിക്കാനുള്ള അവസാനദിവസം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ലഭിച്ചത് 303 നാമനിര്‍ദേശപത്രിക. അവസാനദിനം പത്രികകളുടെ കുത്തൊഴുക്കായിരുന്നു. 149 പത്രികകളാണ് വ്യാഴാഴ്ച മാത്രം ലഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നടന്‍ സുരേഷ്‌ഗോപി അടക്കമുള്ള പ്രമുഖരും അവസാനദിനം പത്രികനല്‍കി. സൂക്ഷ്മപരിശോധന വെള്ളിയാഴ്ച, എട്ടുവരെ പിന്‍വലിക്കാം. 2014ല്‍ 391 പത്രികകളാണ് ലഭിച്ചത്, ഇത്തവണ 88 എണ്ണം കുറവ്. 269 പേരാണ് കഴിഞ്ഞതവണ മത്സരരംഗത്തുണ്ടായിരുന്നത്.
ഏറ്റവുംകൂടുതല്‍ പത്രിക രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ വയനാട്ടിലും ആറ്റിങ്ങലിലുമാണ്; 23 വീതം. ഏറ്റവുംകുറവ് ഇടുക്കിയില്‍, ഒമ്പതെണ്ണം. കഴിഞ്ഞതവണ 24 വീതം ലഭിച്ച തിരുവനന്തപുരം, കാസര്‍കോട്, പാലക്കാട് മണ്ഡലങ്ങളിലായിരുന്നു ഏറ്റവുംകൂടുതല്‍. മറ്റ് മണ്ഡലങ്ങളിലെ പത്രികകളുടെ എണ്ണം: തിരുവനന്തപുരം 20, കോഴിക്കോട്ട് 19 , എറണാകുളം, പൊന്നാനി 18 വീതം, കണ്ണൂര്‍ 17, ചാലക്കുടി 16, വടകര, കോട്ടയം 15 വീതം, മലപ്പുറം, ആലപ്പുഴ 14 വീതം, പാലക്കാട്, തൃശൂര്‍ 13 വീതം, മാവേലിക്കര, കൊല്ലം 12 വീതം, പത്തനംതിട്ട, കാസര്‍കോട് 11 വീതം, ആലത്തൂര്‍ 10.
https://www.facebook.com/Malayalivartha





















