Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന സരിതയുടെ മോഹം നടക്കാൻ പോകുന്നില്ല. സരിത എസ് നായര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ വരണാധികാരി തള്ളി. എറണാകുളം, വയനാട് മണ്ഡലങ്ങളില്‍ മത്സരിക്കാനായി നല്‍കിയ പത്രികകളാണ് തള്ളിയത്.

06 APRIL 2019 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന സരിതയുടെ മോഹം നടക്കാൻ പോകുന്നില്ല. സരിത എസ് നായര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ വരണാധികാരി തള്ളി. എറണാകുളം, വയനാട് മണ്ഡലങ്ങളില്‍ മത്സരിക്കാനായി നല്‍കിയ പത്രികകളാണ് തള്ളിയത്. സോളാര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രികകള്‍ തള്ളുന്നതെന്ന് വരണാധികാരി അറിയിച്ചു.

ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് രാവിലെ പത്തര വരെ സരിതക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഇത് ഹാജരാക്കാന്‍ സാധിക്കാത്തതിനാലാണ് പത്രികകള്‍ തള്ളിയത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികക്കൊപ്പം ഹാജരാക്കിയിരുന്നില്ല. മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച സരിത എസ്. നായര്‍ രണ്ടുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമെന്ന് വരണാധികാരി കണ്ടെത്തിയിരുന്നു.ഇതിനെതിരെ അപ്പീല്‍ പോയിരിക്കുകയാണെന്ന് സ്ഥാനാര്‍ഥിയെ പ്രതിനിധാനം ചെയ്‌തെത്തിയ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു.അങ്ങിനെയെങ്കിൽ ഇത് തെളിയിക്കാനാവശ്യമായ രേഖ ഹാജരാക്കണമെന്ന് വരണാധികാരി ആവശ്യപ്പെട്ടെങ്കിലും അത്തരം രേഖകളൊന്നും ഹാജരാക്കിയിരുന്നില്ല. രേഖ ഹാജരാക്കാന്‍ അനുവദിച്ച സമയം അവസാനിച്ചതിനാലാണ് പത്രിക തള്ളിയത്.......

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഹൈബി ഈഡനെതിരെയും വയനാട്ടിൽ രാഹുലിനെതിരെയും മത്സരിക്കാനാണ് സരിത പത്രിക നൽകിയത്. തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്ർ ചെയ്ത വ്യക്തി പോലും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അവർക്ക് മത്സരിക്കാമെങ്കിൽ തനിക്കും മത്സരിക്കാമെന്നും ഇതിലൂടെ ജനങ്ങൾക്ക് ഒരു സന്ദേശം നൽകാനാണ് ആഗ്രഹിക്കുന്നതെന്നും സരിത നായർ പറഞ്ഞിരുന്നു.

സോളാർ ഇടപാടിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയെന്ന സരിതാ നായരുടെ പരാതിയിൽ ഹൈബി ഈഡൻ ഉൾപ്പെടെയുള്ള കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുത്തിരുന്നു. സോളാർ പദ്ധതി തുടങ്ങാൻ സഹായ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു സരിതയുടെ പരാതി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുതൽ കോൺഗ്രസിലെ യുവനിരയിലെ നേതാക്കൾ വരെ സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണ നിഴലിൽ ഉണ്ടായിരുന്നു. . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാരിനെതിരെ ഇടതുമുന്നണിയുടെ പ്രധാന പ്രചാരണ ആയുധവും ഇത് തന്നെയായിരുന്നു.

കോൺഗ്രസ് പാർട്ടിയിലെ പന്ത്രണ്ടോളം നേതാക്കൾക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി താൻ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിക്ക് മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ടെന്നും എന്നാൽ ഇതുവരെ അദ്ദേഹം പ്രതികരിക്കാൻ തയാറായിട്ടില്ലെന്നും സരിത പറയുന്നു. അതുകൊണ്ടു തന്നെ രാഹുലിനെയും ഒരു പാഠം പഠിപ്പിക്കാൻ തന്നെയാണ് വയനാടും മത്സരിക്കാൻ തീരുമാനിച്ചത്

എന്നാൽ അതൊന്നും നടക്കാൻ പോകുന്നില്ലെന്ന നിരാശയിലാണ് സരിത ഇപ്പോൾ .. സരിത സമർപ്പിച്ച രണ്ട് നാമനിർദ്ദേശപത്രികകളും വരണാധികാരി തള്ളിയ സാഹചര്യത്തിൽ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന മോഹം മാറ്റിവെച്ചേ പറ്റൂ എന്നതാണ് അവസ്ഥ

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends