സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ വയനാട്ടില്‍ 35ഓളം സമ്മേളനങ്ങളില്‍ പങ്കെടുക്കും

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത് മുതല്‍ ഇടത്പക്ഷം, പ്രത്യേകിച്ച് സി.പി.എം നേതാക്കള്‍ക്ക് ഹാലിളകിയിരുന്നു. പുലി വരുന്നേ.. പുലി വരുന്നേ... എന്ന് പറഞ്ഞിട്ട് എലി പോലും വന്നില്ലെന്ന് പറഞ്ഞ് ട്രോളിയ സൈബര്‍ സഖാക്കള്‍ രാഹുല്‍ എത്തിയതോടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്റെ ഷൂ എടുത്ത പ്രിയങ്കയ്‌ക്കെതിരെ തിരിഞ്ഞു. അതിന്റെ യഥാര്‍ത്ഥ വീഡിയോ പുറത്തായതോടെ ഇനി എന്ത് പടച്ച വിടുമെന്ന ഗവേഷണത്തിലാണ് സൈബര്‍ സഖാക്കള്‍. എന്നാല്‍ രാഹുലിനെ എങ്ങനെയും തറപറ്റിക്കണമെന്ന വാശിയിലാണ് സി.പി.എം നേതാക്കള്‍. ഇടത്പക്ഷത്തിനെതിരെയല്ല, മത്സരമെന്നും അവര്‍ക്കെതിരെ ഒന്നും പറയില്ലെന്നും രാഹുല്‍ പറഞ്ഞതോടെ വാളെടുത്ത സഖാക്കള്‍ ഉറയിലിടണോ, വേണ്ടയോ എന്ന അവസ്ഥയിലായി.
ബി.ജെ.പിക്കെതിരെയല്ല ഇടത്പക്ഷത്തിനെതിരെയാണ് രാഹുല്‍ മത്സരിക്കുന്നതെന്ന് പിണറായി ആവര്‍ത്തിച്ചു. ഇപ്പോള്‍ മറ്റൊരു തീരുമാനം സി.പി.എം എടുത്തിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ വയനാട്ടിലേക്ക് പ്രചരണത്തിന് പോകണം. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ വയനാട്ടില്‍ 35ഓളം സമ്മേളനങ്ങളിലാണ് പങ്കെടുക്കുന്നത്. സി.പി.ഐക്ക് നല്‍കിയ സീറ്റായ വയനാട്ടില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി സി.പി.എം നേതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ്. അത് രാഹുലിനെ മാത്രം ലക്ഷ്യംവെച്ചാണ്. കഴിഞ്ഞതവണ എം.ഐ ഷാനവാസ് മത്സരിച്ചപ്പോഴൊന്നും ഇത്രയും ആവേശം സി.പി.എമ്മിനൊപ്പം ഉണ്ടായിരുന്നില്ല.
18ന് യെച്ചൂരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10ന് കല്‍പ്പറ്റയിലും വൈകുന്നേരം 3.30ന് വണ്ടൂരിലും പ്രസംഗിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ 16 മുതലുള്ള പരിപാടികള്‍ വയനാട്ടിലാണ്. കോടിയേരി ബാലകൃഷ്ണന്റെ ഒന്‍പത് മുതല്‍ മണ്ഡലത്തില്‍ സജീവമാകും. മണ്ഡലത്തെ ഇളക്കിമറിച്ച റോഡ് ഷോയും രാജ്യത്തിന്റെ ഭാവിയെ കുറിച്ചും തെരഞ്ഞെടുപ്പില്‍ യു.പി.എയുടെ ലക്ഷ്യത്തെ കുറിച്ചും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തിലാണ് പിടിവള്ളിക്കായി സി.പി.എം നേതാക്കള്‍ കൂട്ടത്തോടെ വയനാട്ടിലേക്ക് ചേക്കേറുന്നത്. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ ഘടകകക്ഷികള്‍ക്ക് നല്‍കുന്ന സീറ്റുകള്‍ സി.പി.എം കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.
മത്സരിക്കുന്നത് സി.പി.ഐ ആണെങ്കിലും സി.പി.എമ്മിനാണ് സമ്മര്‍ദ്ദം. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്കെതിരേയുള്ള പോരാട്ടം ശക്തമാക്കാനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുമ്പോഴും മത്സരം തങ്ങള്‍ക്കെതിരെയാണെന്ന് സി.പി.എം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഒരു പ്രമുഖ ദൃശ്യമാധ്യമം കഴിഞ്ഞദിവസം പുറത്തുവിട്ട സര്‍വെ ഫലത്തില്‍ കേരളത്തില്‍ യു.ഡി.എഫിന് ശക്തമായ മേല്‍ക്കെ പ്രവചിക്കുന്നുണ്ട്. സി.പി.എം കുത്തക സീറ്റുകളെന്ന് അവകാശപ്പെടുന്ന മണ്ഡലങ്ങളില്‍ പോലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് സര്‍വെ പറയുന്നത്. രാഹുല്‍ഗാന്ധിയുടെ വരവോടെ ഈ മണ്ഡലങ്ങള്‍ പോലും എല്‍.ഡി.എഫിന് നഷ്ടമാകുമെന്ന അങ്കലാപ്പിലാണ് സി.പി.എം. അതേസമയം തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം സി.പി.എമ്മിനെ കൂടെ കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇടത്പക്ഷത്തിനെതിരെ ഒന്നും പറയില്ലെന്ന് രാഹുല്‍ ഗാന്ധി മുന്‍കൂര്‍ ജാമ്യം എടുത്തത്.
https://www.facebook.com/Malayalivartha
























