രണ്ട്പേരുള്ള സേനയും ഒറ്റയാൾ പ്രകടനത്തെയും തുടർന്ന് മറുകണ്ടം ചാടി പ്രമുഖ ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

പ്രമുഖ ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. പട്‌ന സാഹോബ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനാണ് തീരുമാനം. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ശത്രുഘ്‌നന്‍ സിന്‍ഹയെ കോണ്‍ഗ്രസിലെക്ക് സ്വാഗതം ചെയ്തത്.
രണ്ട്‌പേരുള്ള സേനയും ഒറ്റയാള്‍ പ്രകടവുമാണ് ബിജെപിയിലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ കുറ്റപ്പെടുത്തി. മുതിര്‍ന്ന നേതാക്കളെ ബിജെപി ചവിട്ടിത്തേയ്ക്കുകയാണ്. ബിജെപിയുടെ സ്ഥാപക ദിനത്തില്‍ തന്നെ കോണ്‍ഗ്രസില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശത്രഘ്‌നന്‍ സിന്‍ഹ പ്രതികരിച്ചു.
ഇന്ത്യയുടെ രാഷ്ട്രീയ ഭാവി കോണ്‍ഗ്രസിലാണെന്നും അതുകൊണ്ട് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം കൈകോര്‍ക്കുന്നു എന്നും സിന്‍ഹ ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മോദിയുടെ കടുത്ത വിമര്‍ശകനായ സിന്‍ഹ ബി.ജെ.പിയില്‍ ആയിരുന്നപ്പോഴും മോദിയുടെ നടപടികളെ വിമര്‍ശിച്ചിരുന്നു.
പ്രസംഗവേദികളില്‍ തീപ്പൊരിയായിരുന്ന മുന്‍ കേന്ദ്രമന്ത്രി ശത്രുഘന്‍ സിന്‍ഹ ബിജെപിയിലെ 'ഷോട്ട് ഗണ്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. രാഹുല്‍ ഗാന്ധിയെ നേരിട്ടുകണ്ട് കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യം അറിയിച്ച ശത്രുഘന്‍ സിന്‍ഹ മൂന്ന് പതിറ്റാണ്ടിന്റെ ബിജെപി ബന്ധം ഉപേക്ഷിച്ചാണ് കോണ്‍ഗ്രസില്‍ എത്തിയത്.ബിജെപിയുടെ ദളിത് വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട മുന്‍ എംപി സാവിത്രി ഭായ് ഫുലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദില്ലിയില്‍ എഐസിസി ഓഫീസില്‍ വച്ച് നടന്ന ചടങ്ങിലാണ് സാവിത്രി ബായ് ഫുലെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവരും അംഗത്വം സ്വീകരിക്കുമ്പോള്‍ സാവിത്രി ബായിക്കൊപ്പമുണ്ടായിരുന്നു. ബറെയ്!ച് മണ്ഡലത്തിലെ ബിജെപി എംപിയായിരുന്നു സാവിത്രി ഭായ് ഫുലെ.
ഉത്തര്‍പ്രദേശിലെ എസ്!പി നേതാവ് രാകേഷ് സച്ചനും ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എസ്!പി ബിഎസ്!പി സഖ്യം കോണ്‍ഗ്രസിനെക്കൂടാതെ മത്സരിക്കുന്ന ഉത്തര്‍പ്രദേശില്‍ എസ്!!പിയില്‍ നിന്നും ബിജെപിയില്‍ നിന്നും ഓരോ നേതാക്കളെ സ്വന്തം ക്യാംപിലെത്തിക്കാനായത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്!സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശ് പിടിച്ചാല്‍ ഭരണം പിടിക്കാം.
ഈ കണക്കുകൂട്ടലിലാണ് ദളിത്, യാദവ്, ഒബിസി വോട്ടു ബാങ്കുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്. ബിജെപി ദളിത് വിരുദ്ധരുടെയും സവര്‍ണരുടെയും പാര്‍ട്ടിയാണെന്ന് ആരോപിച്ച് പാര്‍ട്ടി വിട്ട സാവിത്രി ബായ് ഫുലെയെ ഒപ്പം നി!ര്‍ത്തുന്നത് ദളിത് വോട്ടുകളെ ഒപ്പമെത്തിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധി സ്ഥാനമേറ്റെടുത്ത ശേഷം പാര്‍ട്ടിയിലെത്തുന്ന പ്രമുഖ നേതാക്കള്‍ കൂടിയാണ് സാവിത്രി ഭായ് ഫുലെയും രാകേഷ് സച്ചനും.
https://www.facebook.com/Malayalivartha























