വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം മുഴുവന്‍ മണ്ഡലങ്ങളിലും പ്രകടമാവും; കേന്ദ്ര - സംസ്ഥാന ഗവണ്മെന്റുകള്‍ക്കെതിരെയുള്ള ജനവികാരമാണ് ഈ ആവേശത്തിന് പിന്നിലെന്ന് ഉമ്മന്‍ചാണ്ടി

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി ഇരുപത് സീറ്റിലും വിജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശ്രീ ഉമ്മന്‍ ചാണ്ടി . കൊല്ലം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊല്ലത്തെത്തിയ ഉമ്മന്‍ചാണ്ടി യു ഡി എഫ് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും ആ ആവേശം കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രകടമാവുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര - സംസ്ഥാന ഗവണ്മെന്റുകള്‍ക്കെതിരെയുള്ള ജനവികാരമാണ് ഈ ആവേശത്തിന് പിന്നിലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കേരളത്തിലെ പ്രളയത്തിന്റെ കാരണത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം നടത്തണം. തങ്ങളുടെ നിലപാട് ശരിയാണെങ്കിൽ അന്വേഷണ കമ്മിഷനെ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്കും വൈദ്യുത മന്ത്രിക്കും സാധിക്കും. അമിക്കസ് ക്യൂറി ഇക്കാര്യത്തിൽ വിദഗ്ധനല്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായും വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയുള്ള ജുഡീഷ്യൽ അന്വേഷണമാണ് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.കെ.രാഘവനെതിരെ സ്വകാര്യ ചാനൽ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അദ്ദേഹം എല്ലാം വിശദീകരിച്ചിട്ടുണ്ടെന്നും 5 കോടി രൂപ വെറുതെ നൽകാൻ ആരെങ്കിലും വച്ചുകൊണ്ടിരിക്കുകയാണോയെന്നും ചോദിച്ച ഉമ്മന്‍ചാണ്ടി , രാഘവനെതിരെ തെളിവു കൊണ്ടു വരട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്. അഭിപ്രായ സർവേയിൽ എന്തു പറഞ്ഞാലും തിരുവനന്തപുരത്തു ശശി തരൂർ ജയിക്കുമെന്നും , ബിജെപിയ്ക്ക് കേരളത്തിൽ പ്രതീക്ഷ വേണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു .
https://www.facebook.com/Malayalivartha
























