Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍ഗ്രസിനൊപ്പമുള്ള ഘടകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് വൈറസ് ആണെന്ന് ആക്ഷേപിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും ഇരുപാര്‍ട്ടികള്‍ക്കെതിരെ രംഗത്തെത്തി

06 APRIL 2019 08:58 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കോണ്‍ഗ്രസിനൊപ്പമുള്ള ഘടകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് വൈറസ് ആണെന്ന് ആക്ഷേപിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും ഇരുപാര്‍ട്ടികള്‍ക്കെതിരെ രംഗത്തെത്തി. ഇന്ത്യ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട സര്‍വ്വേന്ത്യാ ലീഗിന്റെ പൈതൃകം അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസ്സും മുസ്ലിം ലീഗും വ്യക്തമാക്കണമെന്ന് അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള ചോദിച്ചു. സര്‍വ്വേന്ത്യാ ലീഗിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും തയ്യാറാകുമോ?. ഇന്ത്യയെ വിഭജിക്കരുതെന്നാണ് 1947ല്‍ കാബിനറ്റ് മിഷന് മുന്‍പാകെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. 16 പരമാധികാര റിപ്പബ്ലിക്കായി വെട്ടിമുറിക്കണമെന്നും ഹിതപരിശോധന നടത്തണമെന്നുമായിരുന്നു കമ്യൂണിസ്റ്റുകളുടെ അഭിപ്രായമെന്നും ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി. 

ദക്ഷിണേന്ത്യ, ഉത്തരേന്ത്യ എന്ന് രാജ്യത്തെ വിഭജിക്കുന്ന രാഹുല്‍ കോണ്‍ഗ്രസ്സിന്റെ പഴയ നിലപാട് മാറ്റി ലീഗിന്റെയും കമ്യൂണിസ്റ്റുകാരുടെയും അഭിപ്രായമാണ് പിന്തുടരുന്നതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. സര്‍വ്വേന്ത്യാ ലീഗിന്റെ കാഴ്ചപ്പാടിലേക്ക് കോണ്‍ഗ്രസ് തിരിഞ്ഞുനടക്കുകയാണ്. കേസരി ഹാളില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയെ അവഗണിക്കുന്നുവെന്ന രാഹുലിന്റെ ആരോപണം വിഭജന രാഷ്ട്രീയമാണ്. ഇതുവരെ കോണ്‍ഗ്രസ് പോലും ഉന്നയിക്കാത്തതാണിത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് വിതക്കുന്ന വിത്ത് രാജ്യത്തിന് വിനാശകരമാണ്. വിഭജനത്തിന് കാരണക്കാരായ ലീഗിന്റെ അഭയത്തില്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ അധ്യക്ഷന്‍ മത്സരിക്കുന്ന മനസ്ഥിതി തെറ്റാണ്. വിഭജനത്തിന്റെ കെടുതികള്‍ അനുഭവിച്ചവര്‍ ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. ഹിന്ദു, മുസ്ലിം പ്രശ്‌നമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെ രാഷ്ട്രീയ വൈരാഗ്യത്തോടെ പിണറായി സര്‍ക്കാര്‍ കേസുകള്‍ ചുമത്തുന്നത് നിയമവിരുദ്ധവും അധാര്‍മ്മികവുമാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. ഹര്‍ത്താലിന് ആഹ്വാനം ചെയ്യാത്തവര്‍ക്കെതിരെയും കേസെടുക്കുന്നു. ക്രിമിനല്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. നിയമം ആയുധമാക്കി ഇതിനെ നേരിടും. ജനാധിപത്യത്തെ ഒരിടത്തും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചിട്ടില്ല. രാജ്യത്തെ പ്രധാന പ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ്് പാര്‍ട്ടി ഇപ്പോള്‍ രണ്ടക്കം കാണാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചിന്തിക്കണം. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും എന്ന് മാത്രം സിപിഎമ്മിനെ ഓര്‍മ്മിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം യോഗിക്കെതിരെ കേസ് എടുത്ത് ജയിലില്‍ അടയ്ക്കണമെന്ന് മുസ്്‌ലിംലീഗ് ആവശ്യപ്പെട്ടു. യോഗിക്കെതിരെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ ശേഷം നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ചരിത്രവിരുദ്ധവും സാമുദായിക ഭിന്നിപ്പുണ്ടാക്കുന്നതും ആയ പ്രസ്താവനകളാണ് ബി.ജെ.പി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഡല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എ മുസ്്‌ലിംലീഗിനെ പാക്കിസ്ഥാനോട് ഉപമിച്ചാണ് പോസ്റ്റ് ഇട്ടത്. ഇതിന്റെ തെളിവുകളടക്കം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചെന്നും ലീഗ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ പറഞ്ഞു. വിഷയം പരിശോധിക്കാമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കിയതായും നേതാക്കള്‍ പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends