പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. കോട്ട് ആലിൻചുവട് ആർ.ജെ.എം സ്കൂളിന് മുൻവശം കച്ചവടം ചെയ്യുന്ന നടാമ്പാടി ശിഹാബുദ്ദീന്റെ മകൻ ശുഹൈബ് ആണ് മരണപ്പെട്ടത്. 30 വയസ്സായിരുന്നു.
പൊന്മുണ്ടം കഞ്ഞികുളങ്ങരയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് മഴയിൽ തെന്നിമാറിയ ടോറസ് ലോറിയിൽ ഇടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓമച്ചപ്പുഴ പൈനാട്ടിൽ ബഷീറിന്റെ മകൾ സെഹറ ഫാത്തിമ എന്ന അഞ്ചുവയസ്സുകാരി ഇന്നലെ മരണമടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂട്ടർ ഓടിച്ചിരുന്ന ശുഹൈബും മരണപ്പെട്ടത്. ബഷീറിന്റെ എട്ടുവയസ്സുകാരനായ മകൻ ജമീൽ ചികിത്സയിൽ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha

























