വോട്ട് ചോദിച്ചു ചോദിച്ച് സുരേഷ് ഗോപി ചെന്നത് പുലിമേടയില്‍; അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് സുരേഷ് ഗോപിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്; 48 മണിക്കൂറിനകം വിശദീകരണം നല്‍കണം

തൃശൂര്‍ കളക്ടര്‍ അനുപമയെ എല്ലാവര്‍ക്കുമറിയാം. തോമസ് ചാണ്ടിയെ മുട്ടുകുത്തിച്ച പഴയ ആലപ്പുഴ ജില്ലാ കളക്ടര്‍. ഇപ്പോള്‍ സുരേഷ് ഗോപിയാണ് പെട്ടിരിക്കുന്നത്.
അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസയച്ചു. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് നോട്ടീസ്. പെരുമാറ്റച്ചട്ട ലംഘനമാണ് സുരേഷ് ഗോപി നടത്തിയതെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കി.
ഇന്നലെ സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിന്‍കാട് മൈതാനിയില്‍ എന്‍ഡിഎ നടത്തിയ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടര്‍മാരോട് പറഞ്ഞത്.
https://www.facebook.com/Malayalivartha

























