തിരുവല്ല കെ.എസ്.ആര്‍.ടി.സി. സമുച്ചയത്തിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അഴുകിയ മൃതദേഹം ഡ്രൈവറുടേത്... കാണാതായ രാജീവിന്റെ ബന്ധുക്കള്‍ മൃതദേഹത്തിലുണ്ടായിരുന്ന ചെരുപ്പുകള്‍ തിരിച്ചറിഞ്ഞതോടെ സംഭവം നിർണ്ണായക വഴിത്തിരിവിലേക്ക്...

ഇന്നലെ 11.30 നു കെ.ടി.ഡി.എഫ്.സി. ഇലക്‌ട്രിക്കല്‍ വിഭാഗം ജീവനക്കാരാണ് മൃതദേഹം കണ്ടത്. സമുച്ചയത്തിലെ ഗാരേജ് കെട്ടിടത്തിലെ മൂന്നാം നിലയിലെ അഗ്നിസുരക്ഷാ ക്രമീകരണത്തിനായുള്ള 25,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിനുള്ളില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധം വമിച്ചിരുന്നു. ഇതു പരിശോധിക്കാന്‍ മാന്‍ ഹോളിലൂടെ നോക്കിയ ജീവനക്കാര്‍ ഉള്ളില്‍ രണ്ട് കാല്‍പാദം ഉയര്‍ന്ന് നില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടന്‍ അധികൃതരെ വിവരമറിയിച്ചു. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ മൃതദേഹം പുറത്തെത്തിച്ച് പോലീസിന്റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു. രണ്ടു മാസം മുന്‍പ് കാണാതായ കെ.എസ്.ആര്‍.ടി.സി.ഡ്രൈവര്‍ കുറുപ്പന്തറ കാവുപുരയ്‌ക്കല്‍ കെ.കെ. രാജീവ് (അജിമോന്‍ 49) ന്റെ മൃതദേഹമാണന്നു സ്‌ഥിരീകരണമില്ലാത്ത റിപ്പോര്‍ട്ടുകള്‍. മൃതദേഹം പോലീസ് പരിശോധന നടത്തിയശേഷം മേല്‍ നപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.
കാണാതായ രാജീവിന്റെ ബന്ധുക്കള്‍ മൃതദേഹത്തിലുണ്ടായിരുന്ന ചെരുപ്പുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, ഡി.എന്‍.എ. പരിശോധനയ്‌ക്കു ശേഷമേ മൃതദേഹം ആരുടേതെന്നു സ്‌ഥിരീകരിക്കാനാവൂവെന്നു പോലീസ് അറിയിച്ചു. ഇയാള്‍ ഡ്യൂട്ടിക്ക് ഹാജരാകുന്നില്ലെന്നു കെ.എസ്‌ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചതോടെ മാര്‍ച്ച് ഒന്നിനു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരുവല്ല ഡിപ്പോയില്‍ പത്തു വര്‍ഷമായി ആലപ്പുഴ-തിരുവല്ല റുട്ടില്‍ ചെയിന്‍ സര്‍വീസ് ഡ്രൈവറായി ജോലി നോക്കി വന്ന രാജീവിനെ ഫെബ്രുവരി 17 മുതലാണ് കാണാതായത്.
https://www.facebook.com/Malayalivartha

























