ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയോട്ടി പിളർന്നു, വലത് വാരിയെല്ല് ഒടിഞ്ഞുതൂങ്ങി.. ശരീരത്തില്‍ 30 ലേറെ ആഴത്തിലുള്ള മുറിവും ചതവും; ഇടത് വൃഷണം ചതഞ്ഞ നിലയിൽ, മുഖത്തും കൈകളിലും കാലുകളിലും ഒട്ടേറെ മുറിവുകൾ- അമ്മയുടെ കാമുകൻ ആ പിഞ്ചുശരീരത്തിൽ ചെയ്തത് കൊടുംക്രൂരത

തൊടുപുഴയില്‍ ഏഴു വയസ്സുകാരന്റെ മരണത്തിന് കാരണം തലയ്ക്കും വാരിയെല്ലിനും ഏറ്റ ഗുരുതരമായ പരിക്കെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയോട്ടി പിളര്‍ന്നതിന് പുറമേ വലതു വാരിയെല്ല് ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. ശരീരത്തില്‍ 30 ലേറെ ആഴത്തിലുള്ള മുറിവും ചതവും ഉണ്ടായിരുന്നു.
അമ്മയുടെ കാമുകന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തലയുടെ ഇടത് വലതു ഭാഗത്ത് ആഴത്തില്‍ ക്ഷതമേറ്റിട്ടുണ്ട്. തല ഭിത്തിയില്‍ പലവട്ടം ഇടിച്ചപ്പോഴാകും ഈ മുറിവെന്നാണ് സൂചന. ഇടതു വൃഷണം ചതഞ്ഞ നിലയിലാണ്. ഇവിടെ ചവിട്ടുകയോ ഞെരിക്കുകയോ ചെയ്തിരിക്കാം.
മുഖത്തും കൈകളിലും കാലുകളിലും ഒട്ടേറെ മുറിവുണ്ട്. ശരീരത്തിലാകെ ഉണങ്ങിയ മുറിവുകളും കാണാം. സ്ഥിരമായി കുട്ടിയ്ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് താമസിയാതെ പുറത്തുവരും. മനസാക്ഷിയെ നടുക്കിയ ക്രൂരതയുടെ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























