പിതാവിന്റെ അമിത മദ്യപാനം ഭാര്യയുമൊത്തുള്ള സ്വസ്ഥജീവിതത്തിന് തടസ്സമായപ്പോള്‍ വളര്‍ത്തു മകന്‍ ചവിട്ടിക്കൊന്നു

ഏറ്റുമാനൂരില്‍ വളര്‍ത്തു മകന്റെ ചവിട്ടേറ്റ് അച്ഛന്‍ മണി രാഘവന്‍ (70) മരിച്ചത് ആന്തരിക അവയവങ്ങള്‍ക്കേറ്റ മുറിവ് മൂലമാണെന്ന് വ്യക്തമായി. ഇയാളുടെ അഞ്ചു വാരിയെല്ലുകള്‍ ഒടിഞ്ഞു. കരള്‍ അടക്കമുള്ള ആന്തരിക അവയവങ്ങള്‍ തകര്‍ന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിലത്തിട്ട് ശക്തിയായി ചവിട്ടിയതാണ് ആന്തരിക അവയവങ്ങള്‍ തകരാന്‍ ഇടയാക്കിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മണി രാഘവനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തു മകന്‍ മനു (34) വിനെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിതാവിന്റെ അമിത മദ്യപാനവും ഇതേ തുര്‍ന്നുള്ള വഴക്കുമാണ് കൊലപാതകത്തിലേക്ക് നയിച്ചതത്രേ.
മനു വിവാഹം കഴിച്ചിട്ട് രണ്ടു മാസമേ ആയിട്ടുള്ളു. ഭാര്യയുമൊത്തു പോലും സ്വസ്ഥമായി കഴിയാന്‍ പിതാവ് സമ്മതിക്കാറുണ്ടായിരുന്നില്ല.എല്ലാ ദിവസവും മദ്യലഹരിയില്‍ എത്തുന്ന പിതാവ് വീട്ടില്‍ കലഹമുണ്ടാക്കും. ഇതാണ് മകനെ ചൊടിപ്പിച്ചത്. സംഭവം നടന്ന ഞായറാഴ്ച രാത്രിയിലും മദ്യലഹരിയില്‍ വഴക്ക് ആവര്‍ത്തിച്ചു.
സഹികെട്ട മനു രാഘവനെ ചവിട്ടി വീഴ്ത്തി. ചവിട്ടേറ്റു വീടിന്റെ തിണ്ണയില്‍ വീണ മണി രാഘവന്‍ ബോധരഹിതനായതോടെ അകത്ത് കട്ടിലില്‍ കയറ്റി കിടത്തി. രാവിലെയാണ് മരിച്ചതായി വ്യക്തമായത്. പിന്നീട് സ്വഭാവിക മരണമാക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് എത്തിയതോടെ അസ്വാഭാവിക മരണമെന്നു തീര്‍ച്ചപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടം പരിശോധന കഴിഞ്ഞതോടെ കൊലപാതകമെന്ന് സ്ഥീരികരിച്ചു. മനു കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മനുവിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























