എം എല്‍ എ-യുടെ രക്ഷപ്പെടല്‍ തലനാരിഴയ്ക്ക്, വീടിനടുത്തു നിന്നിരുന്ന തേക്കുമരം കടപുഴകി വീണു

വീടിനടുത്തു നിന്ന കൂറ്റന്‍ തേക്ക് കാറ്റില്‍ പിഴുതു വീണപ്പോള്‍ രാജു ഏബ്രഹാം എംഎല്‍എയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
എംഎല്‍എയുടെ അങ്ങാടി കണ്ടനാട്ടു വീടിനടുത്തു നിന്നിരുന്ന തേക്കുമരം , ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വീശിയടിച്ച കാറ്റിലാണ് കടപുഴകി വീണത്.
3 മണിയോടെയാണ് ശക്തമായ കാറ്റ് ആരംഭിച്ചത്. പെരുനാട്ടിലേക്ക് പോകാനിറങ്ങിയ എംഎല്‍എ യാത്ര നീട്ടിവച്ച് മഴ ശമിക്കുന്നതു കാത്തിരിക്കയായിരുന്നു.
വടക്കു ഭാഗത്ത് നിന്നു പടിഞ്ഞാറേക്ക് അടിച്ച കാറ്റിലാണ് 45 വര്‍ഷം പഴക്കമുള്ള 50 ഇഞ്ചോളം വണ്ണമുള്ള തേക്കുമരം വീണത്.
ഇതു വലതുവശത്തേക്കാണു വീണിരുന്നതെങ്കില്‍ എംഎല്‍എയുടെ വീടു തകര്‍ന്നേനെ. ഈ സമയത്ത് എംഎല്‍എയെ കൂടാതെ ഭാര്യയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു.
നിയമസഭയില്‍ അദ്ദേഹം റാന്നിയുടെ പ്രതിനിധിയാണ്.
https://www.facebook.com/Malayalivartha
























