Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖേദം പ്രകടിപ്പിച്ച് വേണു... ചാനല്‍ ചര്‍ച്ചയില്‍ സ്വാമി ചിദാനന്ദ പുരിയെ വിളിച്ചിരുത്തി വേണു തുരുതുരാ ചോദ്യ ശരങ്ങളെയ്തതോടെ സ്വാമി ചാനലിന്റെ ഉദ്ദേശ ശുദ്ധി പോലും ചോദ്യം ചെയ്തു; അവസാനം സ്വാമിക്ക് അവസരം നല്‍കി

18 APRIL 2019 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല കര്‍മ്മസമിതിയിലൂടെ പൊതുജന ശ്രദ്ധയാകര്‍ഷിച്ച സ്വാമിയാണ് സ്വാമി ചിദാനന്ദപുരി. സ്വാമിയുടെ പ്രസംഗം ജനങ്ങള്‍ ഏറ്റെടുത്തതോടെ സ്വാമി സ്റ്റാറായി. തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാനായി ചിദാനന്ദപുരി രംഗത്തെത്തിയതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തെത്തി. ഇതിനിടെ ഈ വിഷയത്തെ പറ്റി മാതൃഭൂമി ചാനല്‍ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. വേണു ബാലകൃഷ്ണന്റെ സൂപ്പര്‍ െ്രെപം ടൈമില്‍ സ്വാമിയും വേണുവും അക്ഷരാര്‍ത്ഥത്തില്‍ ഏറ്റുമുട്ടുകയായിരുന്നു.

കര്‍മസമിതിക്ക് എന്തുമാകാമോ? എന്നതായിരുന്നു വിഷയം. സ്വാമി ചിദാനന്ദപുരി കോടിയേരി പറയും പോലെ സന്യാസി വേഷം ധരിച്ച ആര്‍എസ്എസുകാരനാണോ. സാക്ഷി മഹാരാജിന്റെ മലയാളം പതിപ്പാണോ. കേരള രാഷ്ട്രീയത്തെയും കാവി പുതപ്പിക്കുന്നോ എന്നാണ് സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്തത്. കര്‍മസമിതിക്ക് എന്തുമാകാമോ? സ്വാമി ചിദാനന്ദപുരി, എസ്. സുരേഷ്, സ്വാമി സന്ദീപാനന്ദഗിരി, പി.പി.ചിത്തരഞ്ജന്‍, ജോസ്ഫ് വാഴയ്ക്കന്‍ എന്നിവരാണ് പങ്കെടുത്തത്.

അതേസമയം ചിദാനന്ദപുരിയോട് ഒരു മയവുമില്ലാത്ത ചോദ്യശരങ്ങളാണ് വേണു ചോദിച്ചത്. ഒന്നിന് ഉത്തരം പറഞ്ഞ് തുടങ്ങുമ്പോഴേക്കും മറ്റൊന്ന് ചോദിച്ചു. അങ്ങനെ സ്വാമിയെ ശരിക്കും വിയര്‍പ്പിച്ചു. ഇതിനിടെയാണ് സ്വാമി കത്തിക്കയറിയത്. ഇങ്ങനെ ചോദ്യം ചോദിക്കാന്‍ മാത്രമായിരുന്നെങ്കില്‍ എന്തിനാ എന്നെ വിളിച്ചതെന്ന് സ്വാമി ചോദിച്ചെങ്കിലും വേണു എതിരാളിയെ പോലെ ആഞ്ഞടിച്ചു. അവസാനം സ്വാമി മതൃഭൂമിയുടെ ഉദ്ദേശശുദ്ധി പോലും ചോദ്യം ചെയ്തു. പ്രതിപക്ഷ ബഹുമാനം കാട്ടണമെന്നും എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടെന്നും സമയം അനുവദിക്കണമെന്നും സ്വാമി പറഞ്ഞു. എന്നിട്ടും വേണു ചോദിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്വാമി അസ്വസ്തതയോടെ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുമോ എന്ന അവസ്ഥപോലുമുണ്ടായി. അങ്ങനെ വന്നിരുന്നെങ്കില്‍ ശബരിമല പ്രക്ഷോഭത്തിന്റെ തുടക്ക സമയത്ത് എന്ത് കൊടുക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന ചാനല്‍ ലേഖകന്‍ പറഞ്ഞത് വീണ്ടും ചര്‍ച്ചയാകുമെന്നുറപ്പായിരുന്നു. അന്ന് ചാനലിനുണ്ടായ കോട്ടം പരമാവധി ശബരിമല കാണിച്ചാണ് മറികടന്നത്. ഇനിയത് വീണ്ടും ഉണ്ടായാല്‍... എന്താന്നറിയില്ല ഉടന്‍ തന്നെ വേണു സ്വാമിക്ക് 2 മിനിറ്റ് അനുവദിച്ചു. പറയാനുള്ളത് പറയാന്‍ പറഞ്ഞു. ഇനി ഇടപെടില്ലെന്നും വേണു വ്യക്തമാക്കി. അന്നേരം സ്വാമി കത്തി കയറി. പക്ഷെ വീണ്ടും ഒരു മിനറ്റ് കഴിയും മുമ്പ് വീണ്ടും വേണു ഇടപെട്ടു. എന്തിന് സിപിഎമ്മിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തെന്ന്? സ്വാമി വീണ്ടും തുറന്നടിച്ചു ശബരിമല പ്രക്ഷോഭത്തില്‍ ഞങ്ങളെ സഹായിച്ചവര്‍ക്കെല്ലാം സഹായിക്കും. കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുധാകരന് വേണ്ടി പറയുകയും എഴുതുകയും ചെയ്യുകയുണ്ടായെന്ന് വ്യക്തമാക്കി. അവസാനം സ്വാമി പറഞ്ഞ് തീരും മുമ്പെ വേണു സ്വാമിയുടെ ഭാഗം അവസാനിപ്പിച്ചു. ഒപ്പം ഒരു ഖേദ പ്രകടനവും. സ്വാമിക്ക് എന്തെങ്കിലും അസൗകര്യങ്ങള്‍ ഉണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്ന്...

അതിനിടെ താന്‍ സന്യാസിയല്ലെന്ന് കോടിയേരി പറഞ്ഞത് ഏത് മാനദണ്ഡത്തിലാണെന്നും ഒരു ബിഷപ്പിനോടോ മൗലവിയോടോ കോടിയേരി ബാലകൃഷ്ണന്‍ ഇങ്ങനെ ചോദിക്കുമോയെന്നും സ്വാമി ചിദാനന്ദപുരി ആരാഞ്ഞു. കോടിയേരി ബാലകൃഷ്ണന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സഭ്യമായ ഭാഷയില്‍ വിലയിരുത്താനും വിമര്‍ശിക്കാനും അവകാശമുണ്ട്. ഒരു വ്യക്തി സന്യാസനിഷ്ഠ പുലര്‍ത്തുന്നുണ്ടോ എന്നത് ആ വ്യക്തിക്ക് മാത്രമേ അറിയൂ. സന്യാസി അല്ല എന്നുപറയാന്‍ ആര്‍ക്കും അധികാരമില്ല. ഏതെങ്കിലും ബിഷപ്പിനോടോ മൗലവിയോടോ ഇങ്ങനെ പറയാനുള്ള ആര്‍ജവം കോടിയേരിക്കുണ്ടോ സ്വാമി ചിദാനന്ദപുരി ചോദിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നടന്ന ശബരിമല കര്‍മസമിതിയുടെ പ്രതിഷേധത്തില്‍ ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പില്‍ ഒരുസീറ്റ് പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്വാമി ചിദാനന്ദപുരിയെ വിമര്‍ശിച്ച് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. സ്വാമി ചിദാനന്ദപുരി സന്യാസിയല്ല, സന്യാസിവേഷം കെട്ടിയ ആര്‍.എസ്.എസുകാരനാണെന്നും ശബരിമല കര്‍മസമിതി ആര്‍.എസ്.എസിന്റെ കര്‍മസമിതിയാണെന്നുമായിരുന്നു കോടിയേരിയുടെ വിമര്‍ശനം. ഇത് ഹൈന്ദവ സന്യാസിയോടുള്ള അപമാനമാണെന്ന് ശബരിമല കര്‍മ്മ സമിതി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തു കൊണ്ടു വരാനാണ് തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends